ഒരു തൈ നടാം- ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിന്റെ കൊയിലാണ്ടി നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സൺ ശ്രീമതി സുധ കെ പി നിർവഹിച്ചു

2025 ജൂൺ അഞ്ചു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തെ നട്ടു പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച ‘ഒരു തൈ നടാം’ പദ്ധതിയുടെ ഭാഗമായ് ‘ചങ്ങാതിക്കൊരു തൈ’ ക്യാമ്പയിനിന്റെ കൊയിലാണ്ടി നഗരസഭാതല ഉദ്ഘാടനം ബഹു. നഗരസഭ ചെയര്‍പേഴ്സൺ ശ്രീമതി സുധ കെ പി നിർവഹിച്ചു.

പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയര്‍പേഴ്സൺ വിദ്യാർത്ഥിക്ക് തൈ കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്ന് 2000 വിദ്യാർത്ഥികൾ പരസ്പരം തൈകൾ കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ പ്രജില സി അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. കൗൺസിലർമാരായ രമേശൻ വലിയാറ്റിൽ, പ്രജിഷ പി, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപൻ മരുതേരി, റിഷാദ് കെ, പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീജ എൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം രാഗേഷ് കെ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന എം പി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്

Next Story

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഇല്ലംനിറ പുത്തരി ചടങ്ങുകൾ ആഗസ്റ്റ് 7ന്

Latest from Local News

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. ഇരു കാലുകളും നഷ്ടമായതും നിരവധി

പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

വാളൂർ- മരുതേരി പുളീക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുര കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് കലാനിധി പുരസ്‌കാരം പ്രശസ്ത വാസ്തു കലാശിൽപ്പി ഉണ്ണി ആശാരി എരവട്ടൂരിന്.

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. (മാനേജര്‍ ചങ്ങരംവെള്ളി എം.എല്‍.പി). പിതാവ് മനയില്‍ അമ്മത് മാസ്റ്റര്‍. മാതാവ് പാത്തു മനയില്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത്

കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ലാ വാർഷിക കൗൺസിൽ സംഗമം സംഘടിപ്പിച്ചു

കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ലാ വാർഷിക കൗൺസിൽ സംഗമം സംസ്ഥാന സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ മത വിഭാഗങ്ങൾക്കിടയിൽ

അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ പതിനൊന്നാം വാർഷികം ആഘോഷിച്ചു

അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ്റെ പതിനൊന്നാം വാർഷികം പ്രേമാദരം ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ ഉദ്ഘാടനം