കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി. കേരള, ലക്ഷദ്വീപ് തീരങ്ങളില് ഇന്നുമുതല് നാലുദിവസം മല്സ്യ ബന്ധനത്തിന് വിലക്കേര്പ്പെടുത്തി.കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടില് സംഭരണ ശേഷിയുടെ 70.33 ശതമാനവും വയനാട്ടിലെ ബാണാസുര സാഗര് അണക്കെട്ടില് 88.63 ശതമാനവും ഷോളയാര് അണക്കെട്ടില് 99.81 ശതമാനവും വെള്ളം ഉണ്ട്.ജലാശയങ്ങള്, മലയോര മേഖലകള് എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതിനിടെ, വയനാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഈ ജില്ലകളിലുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി, സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നാണ് നിർദേശം.
നിര്ദേശിച്ചു.
നിര്ദേശിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 08.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് പകൽ 11.30 വരെ ഉയർന്ന തിരമാല മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.