കൊയിലാണ്ടി .ബൈപ്പാസ് നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം സർവ്വീസ് റോഡുകളുടെ വീതികൂട്ടി ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി – എസ് കൊയിലാണ്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം NCP (S) സംസ്ഥാന സിക്രട്ടറി സി.സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സി.രമേശൻ, കെ.കെ. ശീഷു, ഇ.എസ് രാജൻ, ചേനോത്ത്ഭാസകരൻ, വി.വി.കെ പ്രസാദ്, വത്സൻ കൊല്ലം, കെ.എം. കൃഷ്ണൻ, ദേവസ്വം കുനി നാരായണൻ എന്നിവർ സംസാരിച്ചു.
