- രാവണന് ദിവ്യമായ വേൽ സമ്മാനിച്ചത് മണ്ഡോദരിയുടെ പിതാവായിരുന്നു. ആരാണിദ്ദേഹം ?
മയൻ
- ഏത് അസുരനുമായുള്ള യുദ്ധമാണ് ബാലി – സുഗ്രീവന്മാർ തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായത് ?
മായാവി
- ദശരഥൻ്റെ മറ്റൊരു പേര്?
നേമി
- ദശരഥൻ്റെ പിതാവ് ?
അജൻ
- ദശരഥൻ്റെ മാതാവ്?
ഇന്ദുമതി
- “തോരവേ രാമായണം” രചിച്ചതാര്?
നരഹരി
- വനവാസത്തിന് പുറപ്പെട്ട ശ്രീരാമാദികളെ അയോദ്ധയിൽ നിന്ന് ആരണ്യകം വരെ അനുഗമിച്ച തേരാളി ആരായിരുന്നു ?
സുമന്ത്രൻ
- വനവാസ ആരംഭത്തിൽ ശ്രീരാമാദികൾ സന്ദർശിച്ച നിഷാദ രാജ്യം ഏത്?
ശൃംഗിവേരപുരം
- ശൂർപ്പണഖയുടെ പുത്രൻ ആരായിരുന്നു ?
ശംഭു കുമാരൻ
- ശംഭു കുമാരനെ വധിച്ചത് ആര് ?
ലക്ഷ്മണൻ