നിമിഷപ്രിയയുടെ മോചനം ഒത്തു തീർപ്പിനില്ല; വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരൻ

നിമിഷപ്രിയയുടെ മോചനസാധ്യതകൾക്കും മധ്യസ്ഥ സാധ്യതകൾക്കും മങ്ങലേൽപ്പിക്കുന്ന പുതിയ നീക്കവുമായി തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും വധശിക്ഷ ഉടൻ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തു തീർപ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സലാലിന്റെ സഹോദരൻ മെഹദി കത്തിൽ പറഞ്ഞു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്.

 

Leave a Reply

Your email address will not be published.