പശുക്കടവില്‍ വൈദ്യുതി കെണിയിൽ നിന്ന് വീട്ടമ്മയുടെ ഷോക്കേറ്റ് മരിച്ച കേസിൽ പ്രദേശവാസി പൊലീസ് കസ്റ്റഡിയിൽ

കുറ്റ്യാടി പശുക്കടവില്‍ വൈദ്യുതി കെണിയിൽ നിന്ന് വീട്ടമ്മയുടെ ഷോക്കേറ്റ് മരിച്ച കേസിൽ പ്രദേശവാസി പൊലീസ് കസ്റ്റഡിയിൽ. പശുക്കടവ് സ്വദേശി ചീരമറ്റം ലിനീഷിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ തേടി പോയി കാണാതായ ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വളര്‍ത്തു പശുവുവിനെയും സമീപത്തായി ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പശുവിനെ മേയ്ക്കാന്‍ കോങ്ങാട് മലയിലേക്ക് പോയ ഇവര്‍ രാത്രിയായിട്ടും തിരിച്ചു വരാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോൾ വീട്ടമ്മയുടേയും പശുവിന്റേയും മരണം ഷോക്കേറ്റ് തന്നെയാണെന്ന് വ്യക്തമായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്

Leave a Reply

Your email address will not be published.

Previous Story

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, 3 ജില്ലകളിൽ ഉരുൾ പൊട്ടൽ സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Next Story

തിരുവങ്ങൂര്‍ ചെങ്ങോട്ടുകാവ് അടിപ്പാതകളുമായി ആറ് വരി പാത ബന്ധിപ്പിക്കുന്നത് നീളുന്നു; ഫലം രൂക്ഷമായ ഗതാഗത കുരുക്ക്

Latest from Main News

കക്കയം ഡാം റോഡരികിൽ കടുവ : കണ്ടത് വനംവകുപ്പ് വാച്ചർമാർ

കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂരിലെ സ്വദേശിയാണ് മരിച്ചത്.  

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി

കൂരാച്ചുണ്ട് ∙:ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതിനു ടൂറിസ്റ്റ് കേന്ദ്രം

വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃക: മന്ത്രി ഡോ ആർ ബിന്ദു

രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കമ്മീഷൻ