കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി  കോഴിക്കോട് ജില്ലാ കൺവെൻഷൻ പാവങ്ങാട് പുത്തൂർ യുപി സ്കൂളിൽ വെച്ചു നടന്നു

കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി  (കെ.എം പി.എസ്.എസ്) കോഴിക്കോട് ജില്ലാ കൺവെൻഷൻ പാവങ്ങാട് പുത്തൂർ യു.പി സ്കൂളിൽ വെച്ചു നടന്നു. കലാമണ്ഡലം ഹരിഘോഷും സംഘവും അവതരിപ്പിച്ച കേളികൊട്ടോടുകൂടി ആരംഭിച്ച ചടങ്ങിൽ വി പി ഷാജി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ശ്രീജിത്ത് വേളൂർ അധ്യക്ഷത വഹിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ എം സത്യൻ ഉദ്ഘാടനം ചെയ്തു. കവയത്രിയും ഗാനരചയിതാവും ഭാഷ ശ്രീ ആർ കെ രവിവർമ്മ സംസ്ഥാന പുരസ്കാര ജേതാവും ആയ സരസ്വതി ബിജു മുഖ്യ അതിഥിയായി എത്തി. സംഘടനാ വിശദീകരണം സി കെ വിജയൻ അരിക്കുളം നടത്തി. വേലായുധൻ കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിദ്യാഭ്യാസ മേഖലയിലും കലാസാംസ്കാരിക മേഖലയിലും കഴിവ് തെളിയിച്ച ആളുകളെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി ശ്രീ രജീഷ് ഉള്ളൂർ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് റോസ് മഹലിൽ അമേത്ത് മറിയക്കുട്ടി അന്തരിച്ചു

Next Story

ചങ്ങരംവെള്ളി – കാവുംന്തറ റോഡ് ഗതാഗത യോഗ്യമാക്കുക; യുഡിഎഫ് ധർണ്ണ നടത്തി

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ .മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.അസ്ഥി രോഗ വിഭാഗം ഡോ :

കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സ്വപ്ന ഭവനം പദ്ധതിയുടെ സഹകരണത്തോടെ വീട് വച്ച് നൽകി

കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സപ്നഭവനം പദ്ധതിയുടെ സഹകരണത്തോടെ ശ്രീ നിത്യാനന്ദനും കുടുംബത്തിനും (കീഴരിയൂർ) വീട് വച്ച് നൽകി. വീടിന്റെ താക്കോൽ