എച്ച്ഐവി/എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘യൂത്ത് ഫെസ്റ്റ് 2025’ എന്ന പേരില്‍ ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു

എച്ച്ഐവി/എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘യൂത്ത് ഫെസ്റ്റ് 2025’ എന്ന പേരില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യവകുപ്പും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും എന്‍എസ്എസും ചേര്‍ന്ന് സംഘടിപ്പിച്ച മത്സരം ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച് ഒ പി ജിതേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ നോഡല്‍ ഓഫീസര്‍ ഡോ. കെ വി സ്വപ്ന ബോധവത്കരണ സന്ദേശം നല്‍കി.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍, എന്‍എസ്എസ് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹ്സിന്‍, ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ പ്രിന്‍സ് എം ജോര്‍ജ്, ഡോക്യുമെന്റേഷന്‍ ഓഫീസര്‍ എന്‍ ടി പ്രിയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നബീല്‍ സാഹി (സെന്റ് തോമസ് കോളേജ്), ഇര്‍ഫാന്‍ (ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ്), അരുണ്‍ കുമാര്‍ (ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ്) എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വി രഞ്ജിത (ജെ.ഡി.ടി കോളേജ്), അന്ന ടെസ് ജയ്മോന്‍ (ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ്), മിഷാന (എംഇഎസ് കോളേജ്) എന്നിവരും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ ജാന്‍വിന്‍ ക്ലീറ്റസും ജേതാക്കളായി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ആദ്യ രണ്ട് സ്ഥാനം നേടിയവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന രണ്ടു വന്ദേഭാരത് ട്രെയിനുകളില്‍ ഇനി തീവണ്ടി സ്‌റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

Next Story

കീഴരിയൂർ നമ്പ്രത്തുകര – വാളിയിൽ വിനോദ് കുമാർ അന്തരിച്ചു

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്