കൊയിലാണ്ടി: രാജ്യ സേവനത്തിനിടയിൽഉൾഫ തീവ്രവാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപെട്ട ജവാൻ ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. ബൈജുവിൻ്റെ 25ാം ചരമവാർഷിക ദിനമായ ഞായറാഴ്ച
ബൈജുവിൻ്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. പുഷ്പാർച്ചനയിൽ കോഴിക്കോട്
ആർ.പി.എഫ് യൂണിറ്റിലെ എസ്.ഐ.അപർണ്ണ അനിൽകുമാർ,എ.എസ് ഐ. ദിലീപ് കുമാർ, ഹെഡ് കോൺസ്റ്റബിൾ സുരേന്ദ്രൻ, കോൺസ്റ്റബിൾമാരായ ദേവദാസൻ, റാമിൽ, അനീഷ എന്നിവരും പി.വിശ്വൻ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ പി.വേണു, കൂമുള്ളി കരുണാകരൻ, ചെങ്ങോട്ട്കാവ് പഞ്ചായത്ത് അംഗം കെ.രമേശൻ, വിമുക്തഭടൻമാരായ രാജൻ മാക്കണ്ടാരി, രഘുനാഥ് ചെറുവാട്ട്, വിജയൻ, സത്യനാഥൻ കീരങ്ങുന്നാരി, പി.പി.സജീഷ്, റിട്ട് പ്രധാനാധ്യാപകൻ ദിവാകരൻ, മേലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീസുതൻ, ജെ.സി.ഐ ഭാരവാഹികളായ ഡോ.സൂരജ്, രജീഷ്, ചാലഞ്ചേഴ്സ് കച്ചേരിപ്പാറ പ്രസിഡണ്ട് ഗോപിനാഥ് ചെറുവാട്ട്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് മുരളി തോറോത്ത്, ഉണ്ണികൃഷ്ണൻ വള്ളിക്കാട്ടിൽ, മോഹനൻ വള്ളിക്കാട്ടിൽ, മേലൂർ എൽ.പി സ്കൂളിലെ അധ്യാപകർ ഒട്ടേറെ നാട്ടുകാരും പങ്കെടുത്തു. മേലൂർ എൽ.പി സ്കൂളിലെ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും എൻഡോവ്മെൻ്റ് വിതരണവും നടന്നു. കൂടാതെ ന്യൂ ചാലഞ്ചേഴ്സ് കച്ചേരിപാറയുടെ നേതൃത്വത്തിൽ മേലൂരിലുള്ള ബൈജുവിൻ്റെ സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.
Latest from Local News
കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില് പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില് അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:
ചിങ്ങപുരം: എളമ്പിലാട് നടുവിലയിൽ കെ.സി. ബാലൻ അടിയോടി (77) അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ധന്യ. എൻ( സ്മാർട്ട് മീഡിയ
മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്
കൊയിലാണ്ടി: മേലൂർ ചെട്ടിച്ചിക്കണ്ടി മീത്തൽ സുധ (53) അന്തരിച്ചു. അച്ഛൻ: കുഞ്ഞികൃഷ്ണൻ നായർ. അമ്മ: മാധവിഅമ്മ. സഹോദരങ്ങൾ രാധ, ഗീത, സുമ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ