- പക്ഷി ശ്രേഷ്ഠൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
ജഡായുവിനെ
- ജഡായുവിൻ്റെ ജ്യേഷ്ഠ സഹോദരൻ ആരായിരുന്നു ?
സമ്പാതി
- കബന്ധൻ്റെ ശിരസ്സ് ഛേദിച്ചതാര് ?
ദേവേന്ദ്രൻ
- ഹനുമാനോട് ഏറ്റുമുട്ടി വീര മൃത്യുവരിച്ച രാവണൻ്റെ പുത്രനാര്?
അക്ഷയ കുമാരൻ
- തക്ഷ ശിലയിലെ രാജാവായി അവരോധിക്കപ്പെട്ട ഭരത പുത്രൻ ആര് ?
തക്ഷകൻ
- രാവണനെ കക്ഷത്തിൽ ഇറുക്കി വെച്ചുകൊണ്ട് നാലു സമുദ്രങ്ങളിലും തർപ്പണം ചെയ്തതാരായിരുന്നു ?
ബാലി
- ലക്ഷ്മണൻ യുദ്ധത്തിൽ ബോധരഹിതനായി നിലം പതിച്ചപ്പോൾ മൃതസഞ്ജീവനി കൊണ്ടുവരാൻ ഉപദേശിച്ചതാര്?
ജാംബവാൻ
- കാക്കയുടെ രൂപത്തിൽ വന്ന് സീതയെ ദ്രോഹിക്കാൻ ശ്രമിച്ചത് ആരായിരുന്നു ?
ജയന്തൻ
- എവിടെ താമസിച്ചിരുന്ന സമയത്താണ് കാക്കയുടെ രൂപത്തിൽ വന്ന ജയന്തൻ സീതയെ ഉപദ്രവിക്കാൻ ശ്രമിച്ചത്?
ചിത്രകൂടം
- കുംഭകർണ്ണന്റെ പുത്രനാര്?
കുംഭൻ
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ