നമ്പ്രത്ത്കര യു.പി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടന്നു

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും,ഈ വർഷത്തെ
എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കും എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികൾക്കുള്ള അനുമോദനവും ഇന്ന് നടക്കുകയുണ്ടായി. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് അനുമോദന സദസ് ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം കെ സി രാജൻ അധ്യക്ഷനായി. എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായ
ഡെന്ന, ശ്രീലയ എസ്, ഗോപിക അനൂപ്, അദ്രിനാഥ്, ഇതാഷ, മാൻസി, അമിന റിദ, നീരജ് കൃഷ്ണ, ശിവാനി കെ കെ, നിയ എന്നിവർക്കും യുഎസ്എസ് വിജയികളായ അന്നദലിയ, ഗൗതം ശങ്കർ, നിള ബി നായർ, ഇഷാനി, ദേവ്നഷൈൻ, ശ്രാവണ, ശിവദേവ് എന്നിവർക്കും
ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികൾക്കും, എൻഡോവ്മെന്റ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും ആണ് അനുമോദനം നൽകിയത്, അതോടൊപ്പം വിദ്യാരംഗം രക്ഷിതാക്കളുടെ ക്വിസ് മത്സരത്തിൽ വിജയിച്ച അഞ്ചു, ശ്രീജ എന്നിവർക്കുള്ള സമ്മാനവിതരണവും നടന്നു. പ്രധാനാധ്യാപിക സുഗന്ധി ടി.പി സ്വാഗത ഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡൻ്റ് രാജേഷ് സി എം എ ജി പാലസ് , എം പി ടി എ വൈസ് പ്രസിഡൻ്റ് കാവ്യ ബാബു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സൗമിനി പി എം ചടങ്ങിന് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published.