ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍, ശരീരത്തിലെ കോശങ്ങള്‍ അവയില്‍ ദ്രാവകം നിലനിര്‍ത്തുന്നു. ഇത് പാദങ്ങള്‍ക്കും കണങ്കാലുകളും ഒക്കെ നീര് വന്നതുപോലെ വീര്‍ക്കാന്‍ ഇടയാക്കും. പ്രോട്ടീന്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ദ്രാവകങ്ങള്‍ അടുത്തുള്ള കലകളിലേക്ക് ഒഴുകിയെത്തി അവ വീര്‍ക്കാനും വേദനാജനകമാകാനും സാധ്യതയുണ്ട്.ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാത്തത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പേശികളുടെ ക്ഷയം, രോഗപ്രതിരോധ ശേഷി കുറയല്‍, മുടികൊഴിച്ചില്‍, ചര്‍മ്മ-നഖപ്രശ്‌നങ്ങള്‍ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും പ്രോട്ടീന്‍ കുറവിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ ലഭിക്കാനുള്ള പ്രധാന ഉറവിടമാണ്. ഭക്ഷണത്തില്‍ നിന്ന് മതിയായ പ്രോട്ടീന്‍ ലഭിക്കാത്തപ്പോള്‍ ശരീരം സ്വന്തം പേശികളെ തന്നെ തകര്‍ത്ത് ആവശ്യമായ പോഷകങ്ങള്‍ കൈവരിക്കാന്‍ തുടങ്ങും. ഇതാണ് പേശികള്‍ ദുര്‍ബലമാകാനും സ്ഥിരമായ ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നത്.
ബാക്ടീരിയകളും വൈറസുകളും ചെറുക്കുന്ന പ്രതിരോധ കോശങ്ങള്‍ക്കും ആന്റിബോഡികള്‍ക്കും പ്രോട്ടീന്‍ അനിവാര്യമാണ്. ആവശ്യത്തിന് ലഭിക്കാത്തത് ഇടയ്ക്കിടെ രോഗബാധയ്ക്കും മുറിവുകള്‍ വൈകി ഭേദമാകുന്നതിനും കാരണമാകും.പ്രോട്ടീന്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ നിയന്ത്രിക്കുന്നതിനാല്‍ കുറവായാല്‍ പാദങ്ങളിലും കണങ്കാലുകളിലും വീക്കം അനുഭവപ്പെടാം.മുട്ട, മീന്‍, ഇറച്ചി, പാല്‍, പയറുവര്‍ഗ്ഗങ്ങള്‍, കുരുമുളക്, വിത്തുകള്‍ തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ദിവസേന ഉള്‍പ്പെടുത്തണം . ആവശ്യമായാല്‍ വിദഗ്ധരുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റുകള്‍ ഉപയോഗിക്കാം .