എസ്പിസി അനുഭവങ്ങളും പ്രതീക്ഷകളും ജില്ലാ കലക്ടറുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍

എസ്പിസി പരിശീലനത്തിലെ അനുഭവങ്ങളും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍. പതിനഞ്ചാമത് എസ്പിസി ദിനത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ഗാര്‍ഡ് ഓഫ് ഓണറിനെത്തിയ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകളാണ് കലക്ടറുമായി സംവദിച്ചത്. രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 22 വിദ്യാര്‍ഥിനികളാണ് പങ്കെടുത്തത്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം വിദ്യാര്‍ഥികളില്‍ അച്ചടക്കവും ശാരീരികക്ഷമതയും ആത്മവിശ്വാസവും വളര്‍ത്തുമെന്ന് പറഞ്ഞ കലക്ടര്‍, കായികക്ഷമത നിലനിര്‍ത്താനുള്ള പരിശീലനം തുടരണമെന്നും ആത്മവിശ്വാസത്തോടെ സ്വപ്നങ്ങളിലേക്ക് എത്തണമെന്നും ഓര്‍മിപ്പിച്ചു. ലഹരി, പൊതുഗതാഗത സംവിധാനത്തിലെ പ്രയാസങ്ങള്‍, യുപിഎസ്‌സി പരീക്ഷ തുടങ്ങിയ വിഷയങ്ങളിലെ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കും കലക്ടര്‍ മറുപടി നല്‍കി.

പരിപാടിയില്‍ പരിശീലകനായ എസ്‌ഐ ബാബുരാജ്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ആര്‍ കെ ഹരീഷ് കുമാര്‍, കെ നീത, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്

Next Story

അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം: സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി

Latest from Main News

‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരണമായ ‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ കൊയിലാണ്ടി പബ്ലിക് ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ ലത്തീഫ് കവലാടിന്

ദീപാവലി സീസണിൽ സ്‌പൈസ് ജെറ്റ് അഹമ്മദാബാദും മറ്റ് നഗരങ്ങളും അയോധ്യയുമായി ബന്ധിപ്പിച്ച് ദിവസേന നേരിട്ടുള്ള വിമാനങ്ങൾ പ്രഖ്യാപിച്ചു

2025 ഒക്ടോബർ 8 മുതൽ അയോധ്യയെ ഡൽഹി, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ദീപാവലി പ്രത്യേക പ്രതിദിന നോൺ-സ്റ്റോപ്പ് വിമാനങ്ങൾ

ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം

കോഴിക്കോട് ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളെ

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്  സേവനം  പ്രയോജനപ്പെടുത്താം

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്  ഈ സേവനം  പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ