സാമൂഹ്യ അസ്ഥിരതയ്ക്കും, കുറ്റകൃത്യങ്ങളുടെ വർദ്ധനവിനും, കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്ന, വർദ്ധിച്ചു വരുന്ന ലഹരിയുടെ വ്യാപനം തടയുന്നതിന്, കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിച്ച്, ലഹരി മാഫിയകൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ “വനിതാവേദി” ഇരിങ്ങൽ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ എഴുത്തുകാരി എം ഉഷാദേവി ഉദ്ഘാടനം ചെയ്തു. ആശംസകളർപ്പിച് കെ ശശിധരൻ, രാജൻ കെ.വി, രാജേന്ദ്രൻ കെ.കെ, നാസർ വി.കെ എന്നിവർ സംസാരിച്ചു. വനജ വി. സ്വാഗതവും, പ്രസന്ന എൻ.വി നന്ദിയും പറഞ്ഞു. വനിതാവേദി യൂനിറ്റ് ഭാരവാഹികളായി രമ എം.ടി (ചെയർ പേഴ്സൺ) ചന്ദ്രിക.എം.ടി (കൺവീനർ) പ്രസന്ന എൻ.വി. (ജോയിൻ്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
Latest from Local News
കോമ്പാറ്റ് സൗത്ത് ഏഷ്യൻ ഗുസ്തി മത്സരത്തിൽ മെഡൽ നേടി താരങ്ങളായി അച്ഛനും മകനും. എരമംഗലം കോറോത്ത് താമസിക്കും പൂളയിൽ (നന്മണ്ട) അബിനേഷും,
അടിക്കടി ഉണ്ടാകുന്ന ദീർഘ നേരത്തെ വൈദ്യുതി നിയന്ത്രണത്തിൽ വ്യാപാരികളും പൊതുജനങ്ങളും വിഷമത്തിലാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റ്
പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വടകര നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ യോഗം ഷാഫി
തിരുവങ്ങൂർ : ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കാപ്പാട് ടൗണിലെ എം.ആർ ചിക്കൻ
മൂടാടി : പലക്കുളം കൻമന ചന്ദ്രിക (72) അന്തരിച്ചു. മക്കൾ: മണിവർണ്ണൻ, സത്യവതി (അയനിക്കാട്), പ്രസീത ( കുറുവങ്ങാട്ട് ).മരുമക്കൾ: ബാലകൃഷ്ണൻ,







