- നാലമ്പല ദർശനപുണ്യത്താൽ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം?
തൃപ്രയാർ
- ഭരതൻഅനുഗ്രഹ വർഷം ചൊരിയുന്ന ക്ഷേത്രം?
ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം
- ലക്ഷ്മണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
മൂഴിക്കുളം
- ശത്രുഘ്ന ക്ഷേത്രം എവിടെയാണ് ?
പായമ്മൽ
- ഭരത പത്നിയുടെ നാമകരണത്തിൽ ഉള്ള നദി?
മണ്ഡോവി നദി
- മണ്ഡോവി നദിപ്രധാനമായും ഒഴുകുന്നത് ഏതു സംസ്ഥാനത്ത് കൂടിയാണ്?
ഗോവ
- വാനരന്മാരുടെ രാജ്യം എന്നറിയപ്പെടുന്നത്?
കിഷ്കിന്ധ
- ബാലിയെ ശപിച്ചതാര് ?
മാതംഗ മഹർഷി
- “ജനനി ജന്മഭൂമിശ്ച
സ്വർഗാദപി ഗരീയസി ”
ഏത് രാജ്യത്തിൻ്റെ ആപ്തവാക്യമാണ് ഇത്?
നേപ്പാൾ
- ഭൂഷണൻ വീണ നേരംവീരനാം ത്രിശിരസ്സും
രോഷേണ മൂന്നു ശരം കൊണ്ടു രാമനെയ്താൻ..
ഈ വരികൾ ഏത് കാണ്ഡത്തിലേതാണ്?
ആരണ്യകാണ്ഡംതയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ