നടന്‍ കലാഭാവന്‍ നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 8.45ഓടെ താമസിച്ചിരുന്ന ലോഡ്ജില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.
നവാസിന്റെ മൃതദേഹം ഇന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. രാവിലെ 8.30 ഓടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ശേഷം ആലുവയിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. വൈകിട്ടോടെയാകും സംസ്‌കാരം.
നാടക, ടെലിവിഷൻ, സിനിമ രംഗത്ത് സജീവമായിരുന്നു. ഗായകനും മിമിക്രി ആർട്ടിസ്റ്റുമാണ്. സംവിധായകൻ ബാലുകിരിയത്ത് മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ 38 മിമിക്രി കലാകാരന്മാരിൽ ഒരാളാണ്. ഹിറ്റ്‌ലർ ബ്രദേഴ്‌സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997) , മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ ( 1999) , തില്ലാന തില്ലാന (2003) എന്നീ സിനിമകളിൽ ശ്രദ്ദേയ വേഷങ്ങൾ അവതരിപ്പിച്ചു. രഹനയാണ് ഭാര്യ. സിനിമാ നടനായ അബൂബക്കർ ആണ് പിതാവ്. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കർ സഹോദരനാണ്.
കലാഭവൻ മിമിക്രി ട്രൂപ്പിലായിരുന്നു പ്രവർത്തനം. പിന്നീട് കൊച്ചിൻ ആർട്‌സിന്റെ ബാനറിൽ സഹോദരൻ നിയാസ് ബക്കറുമായി ചേർന്ന് നിരവധി മിമിക്രി ഷോകൾ ചെയ്തിരുന്നു. 1995-ൽ ചൈതന്യം എന്ന ഫീച്ചർ ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.