വടകര: ദേശീയ പാതയിൽ സർവ്വീസ് റോഡ് അടക്കമുള്ള നിർമാണത്തിലെ അപകാതകൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ വടകര മർച്ചൻസ് അസോസിയേഷൻ സംഘടിപ്പിച്ച യോഗം തീരുമാനിച്ചു. രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, തൊഴിലാളി സംഘടനകൾ, ദേശിയ പാത കർമ സമിതി , സാമൂഹിക സംസ്ക്കാരിക സംഘടനകൾ എന്നിവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ദേശീയ പാത നിർമാണ ഉപ കരാർ എറ്റെടുത്ത വഗാഡിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഉന്നയിച്ച് ജനകീയ സമര പ്രഖ്യാപന കൺവെൻഷൻ നടത്താനും തീരുമാനിച്ചു. ജില്ല കലക്ടർ മുൻകൈയെടുത്ത് ജനപ്രതിനിധികൾ, ദേശീയ പാത അതോറററ്റി പ്രതിനിധികൾ , സമര സംഘടനകൾ, കരാർ കമ്പിനി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിർമാണ കമ്പിനി സർവ്വീസ് റോഡ് നിർമാണത്തിലെ വൈകല്യമാണ് ജനത്തിന് ദുരിതമായത്. മഴ പെയ്താൽ ചളിക്കുളം വെയിൽ വന്നാൽ പൊടിയഭിഷേകമാണെന്ന് പരാതി ഉയർന്നു . പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ . യോഗം ഉദ്ഘാടനം നടത്തി. മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് എം അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. കെ സി പവിത്രൻ , വി കെ അസീസ്, സതിശൻ കുരിയാടി , എ വി ഗണേശൻ , സി കുമാരൻ, പി പി രാജൻ, പ്രദീപ് ചോമ്പാല, ഇ ടി കെ രാഘവൻ , സി കെ കരീം, വേണു കക്കട്ടിൽ , സമദ് മാക്കൂൽ, ഹരിന്ദ്രൻ കരിമ്പനപ്പാലം, കെ സജീവ് കുമാർ , എം പി മജീഷ്, അമൽ അശോക് , പി എ ഖാദർ എന്നിവർ സംസാരിച്ചു
Latest from Local News
കൊയിലാണ്ടി കോതമംഗലം ജി എൽ പി സ്കൂളിൽ LSS ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അനുമോദിച്ചു
കൊയിലാണ്ടി കോതമംഗലം ജി എൽ പി സ്കൂളിൽ 48 LSS ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അനുമോദിച്ചു. നഗരസഭ
കോഴിക്കോട് : ബാങ്ക് റോഡിൽ ഗ്ലൻ ഡേൽ പോയിൻ്റ് എസ് ഐ ഫ്ലാറ്റിൽ താമസിക്കുന്ന ഡോ. ധനലക്ഷ്മി ( 80) അന്തരിച്ചു.പോണ്ടിച്ചേരി
കേരള പബ്ലിക് സര്‍വീസ് കമീഷന് നാളെ (ഒക്ടോബര്‍ 30) രാവിലെ ഏഴ് മുതല്‍ 8.50 വരെ നടത്തുന്ന ഓവര്‍സിയര്‍ ഗ്രേഡ് III
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :







