കേരള ഫിലിം പോളിസി കോൺക്ലേവിന് തുടക്കമായി

സമഗ്രമായ ചലച്ചിത്ര നയ രൂപീകരണത്തിന് മുമ്പായി രണ്ടു ദിവസത്തെ കേരള ഫിലിം പോളിസി കോൺക്ലേവിന് തുടക്കമായി. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ ഇന്നു രാവിലെ 11 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ മോഹൻലാൽ, സുഹാസിനി, വെട്രിമാരൻ തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരും മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, വീണ ജോർജ് തുടങ്ങിയവരും പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ 500 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ ഏകീകൃത പെരുമാറ്റ ചട്ടത്തിന് പുറമേ വിരമിച്ച ചലച്ചിത്ര പ്രവർത്തകർക്കായുള്ള പെൻഷൻ, നിർമിത ബുദ്ധിയുടെ സാധ്യതകൾ, സിനിമ സെറ്റുകളിലെ പരാതികളിൽ നടപടിയെടുക്കാനുള്ള ചട്ടങ്ങൾ തുടങ്ങി സമഗ്ര മേഖലകളും ചർച്ചാവിഷയമാകും.

Leave a Reply

Your email address will not be published.