മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചെസ് ടൂർണമെന്റിൽ കാളങ്ങാലി സ്വദേശി മെർവിൻ ജോസ് ജേതാവായി. എരപ്പാംതോട് സ്വദേശി മജീദ് കോട്ടയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജി ചേലാപറമ്പിൽ വിജയികൾക്ക് ഉപഹാരങ്ങൾ കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, കെഎസ്യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, ജെറിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, ജ്യോതിഷ് രാരപ്പൻകണ്ടി, ഷാരോൺ ചാലിക്കോട്ടയിൽ, ലിബിൻ പാവത്തികുന്നേൽ എന്നിവർ സംസാരിച്ചു.
