കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ യുവജനകേന്ദ്രം കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച ചോദ്യങ്ങളിലൂടെ പഠിക്കാം ഉത്തരങ്ങളിലൂടെ ലോകമറിയാം കൊയിലാണ്ടി നിയോജക മണ്ഡലം ശാസ്ത്ര ക്വിസ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.പി രജുലാൽ ആശംസയർപ്പിച്ചു. ജി.ഇ.ഒ ബിനോയ് സ്വാഗതവും യൂത്ത് കോ: ഓഡിനേറ്റർ ഭാനിഷ നന്ദിയും പറഞ്ഞു. മത്സരത്തിൽ ചിങ്ങപുരം സി.കെ.ജി എം.എസ്.എസി ലെ ശരണ്യസായ്, സനലക്ഷ്മി ജെ എസ് എന്നിവർ ഒന്നാം സ്ഥാനവും, കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ ശിവന്യ എസ് രഞ്ജിത്ത്, അർജ്ജുൻ പി.വി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Latest from Local News
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. മഴ പെയ്തപ്പോള് രൂപം കൊണ്ട കുഴി അടയ്ക്കാന്
കൊയിലാണ്ടി: കൊയിലാണ്ടിയിലെ നഗരസഭാ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, മതിയായ പാർക്കിംഗ് സൗകര്യമില്ലാതെ പെർമിറ്റ് കൊടുക്കുന്നതിനെതിരെ കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുർ സംഘം ബി എം
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില് ബാലുശ്ശേരി ബ്ലോക്ക് മൈക്രോ എന്റര്പ്രൈസസ് റിസോഴ്സ് സെന്ററിന്റെ (എം.ഇ.ആര്.സി) ഉദ്ഘാടനം ഉള്ളിയേരിയില് കെ എം സച്ചിന്ദേവ്
കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നില്ക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുകയാണ് സര്ക്കാര് ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില് നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്കുട്ടി.
കൊയിലാണ്ടി : കൊയിലാണ്ടി ജി ആർ എഫ് ടി എച്ച് എസ്സിൽ സ്പോർട്സ് കോച്ച് (ഫുട്ബോൾ ), ഡാൻസ് എന്നീ വിഷയങ്ങളിൽ