തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും ‌വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു. ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യമാണ്. താന്‍ ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളമാണ്. തനിക്കെതിരായ സമിതിയുടെ റിപ്പോര്‍ട്ട് വ്യാജമെന്നും ഹാരിസ് പറയുന്നു. ഉപകരണക്ഷാമം ഇപ്പോളുമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.

ഇ​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ്. എ​ല്ലാ ചോ​ദ്യ​ങ്ങ​ള്‍​ക്കു​മു​ള്ള മ​റു​പ​ടി വി​ദ​ഗ്ധ സ​മി​തി​ക്ക് മു​ന്നി​ല്‍ ന​ല്‍​കി. വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ര്‍​ട്ട് താ​ന്‍ ക​ണ്ടി​ട്ടി​ല്ല. ഒ​ന്നു​കി​ല്‍ റി​പ്പോ​ര്‍​ട്ട് വ്യാ​ജ​മാ​കാം. അ​ല്ലെ​ങ്കി​ല്‍ അ​ത് വി​ശ​ക​ല​നം ചെ​യ്തി​രി​ക്കു​ന്ന​ത് തെ​റ്റാ​കാം. ആ​ശു​പ​ത്രി​യി​ല്‍ ഉ​പ​ക​ര​ണ​മി​ല്ല എ​ന്നു​ള്ള കാ​ര്യം അ​വ​ര്‍​ക്ക് അ​റി​യാം. പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ലെ​ന്നും അ​വ​ര്‍​ക്ക​റി​യാം. സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ എ​ഴു​തി​യ​ത് ച​ട്ട​ലം​ഘ​ന​മാ​ണ്. വേ​റെ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ​ത്. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാണെന്നും ഹാ​രി​സ് ചി​റ​ക്ക​ല്‍ പ​റ​ഞ്ഞു.

എ​ന്ത് ന​ട​പ​ടി​യു​ണ്ടാ​യാ​ലും നേ​രി​ടും, ഒ​ളി​ച്ചോ​ടി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഉ​പ​ക​ര​ണ​ക്ഷാ​മം ഇ​പ്പോ​ഴു‌‌​മു​ണ്ട്. മറുപടി തയ്യാറാണ്. ഹെൽത്ത് സെക്രട്ടറിക്ക് നേരിട്ട് മറുപടി നൽകും. പലർക്കും പല താത്പര്യങ്ങളും കാണും. ആരോഗ്യമന്ത്രിയുമായി പിന്നീട് സംസാരിച്ചിട്ടില്ല. ആരോഗ്യമന്തിയുടെ പിഎസിന് വിവരം നൽകിയതിന് തെളിവ് ഉണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണം. എന്ത് നടപടിയായാലും സ്വീകരിക്കും. ഏറ്റുമുട്ടാനില്ല. രാവിലെ മുതൽ രാത്രി വരെ ചെയ്യാൻ ജോലി ഉണ്ട്. ശസ്ത്രക്രിയ മടക്കി എന്ന് ആരോപിക്കുന്നത് അവഹേളിക്കാനാണെന്നും ഡോ ഹാരിസ് ചിറയ്ക്കൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

റേഷൻ കടകൾ വഴി ഓണത്തിന് സ്‌പെഷ്യൽ അരി

Next Story

കണ്ണിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു

Latest from Main News

ഡിസംബർ 28 ന് ഗുജറാത്ത്‌ സന്ദർശിക്കുന്ന അമിത് ഷാ 330 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും

ഡിസംബർ 28 ന് ഗുജറാത്ത്‌ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രിയും ഗാന്ധിനഗർ ലോക്‌സഭാ എംപിയുമായ അമിത് ഷാ അഹമ്മദാബാദിൽ നടക്കുന്ന പൊതു,

ഇത്തവണ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയത് 30.56 ലക്ഷത്തിലധികം തീർത്ഥാടകർ

ഇത്തവണത്തെ  മണ്ഡലകാലത്ത് ശബരിമലയിൽ 30.56 ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയെന്നും ഇതുവരെയുള്ള ആകെ വരുമാനം 332.77 കോടി രൂപയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ വൻ ഭക്തജനത്തിരക്ക്

ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ക്രിസ്മസ് അവധിയും ഞായറാഴ്ചയും ഒത്തു വന്നതോടെ ദർശനത്തിനായി എത്തിയവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.

ദേശീയപാത 66: വെങ്ങളം–രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്

കോഴിക്കോട്: ദേശീയപാത 66ല്‍ വെങ്ങളം–രാമനാട്ടുകര റീച്ചില്‍ പുതുവര്‍ഷപ്പിറവിയോടെ ടോള്‍പിരിവ് ആരംഭിക്കും. ടോള്‍ നിരക്കിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയതിനെ

 നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ

 നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ