കൂരാച്ചുണ്ട് : ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധപ്രകടനവും, പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത്, വൈസ് പ്രസിഡന്റുമാരായ ഷാജു കാരക്കട, സജി ചേലാപറമ്പിൽ, ജെറിൻ കുര്യാക്കോസ്, സിമിലി ബിജു, സരീഷ് ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സണ്ണി പുതിയകുന്നേൽ, ജെസി ജോസഫ് കരിമ്പനയ്ക്കൽ, സണ്ണി പാരഡൈസ്, ഗീത ചന്ദ്രൻ, തോമസ് കുമ്പുക്കൽ, ജോൺസൻ എട്ടിയിൽ, ചെറിയാൻ അറയ്ക്കൽ, ജിനോ തച്ചിലാടിയിൽ, സെബാസ്റ്റ്യൻ വിജെ, ജോസ് വട്ടുകുളം നിസാം കക്കയം, മറിയാമ്മ കുര്യാക്കോസ്, കുര്യൻ ചെമ്പനാനി എന്നിവർ സംസാരിച്ചു.
