വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കുറഞ്ഞു

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറഞ്ഞു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 33 രൂപ കുറഞ്ഞതോടെ ഹോട്ടൽ ഉടമകൾക്കുൾപ്പെടെ വലിയ ആശ്വാസമാണ്. കഴിഞ്ഞ നാലു മാസത്തിനിടെ 173 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്.

എന്നാൽ ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കോഴിക്കോട് 33 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1670 രൂപയാണ് 19 കിലോ സിലിണ്ടറിന്റെ പുതിയ വില. ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.
മാസത്തിലൊരിക്കലാണ് എൽപിജി വിലയിൽ എണ്ണ കമ്പനികള്‍ മാറ്റം വരുത്തുന്നത്. കഴിഞ്ഞ ജൂലായ് ഒന്നിനും വാണിജ്യ സിലിണ്ടറിന് 58 രൂപ കുറച്ചിരുന്നു.

Leave a Reply

Your email address will not be published.