വേങ്ങര പരപ്പനങ്ങാടി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് അപകടം

 

ഇന്ന് രാവിലെ ചേറ്റിപ്പുറം ഇമാം ഷാഫി മസ്ജിദിന് സമീപം വേങ്ങര പരപ്പനങ്ങാടി സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ  നിയന്ത്രണം വിട്ട് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.  ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന ചേറ്റിപ്പുറം സ്വദേശി സൈതലവി പറാഞ്ചേരി, ഓട്ടോ ഡ്രൈവറായിരുന്ന വേങ്ങര അരീക്കളം സ്വദേശി അലവിക്കുട്ടി എന്ന അബി എന്നിവർക്കാണ് പരിക്കേറ്റത്.

ഓടിക്കൊണ്ടിരിക്കെ റോഡിലെ കുഴിയിൽ ചാടിയ ഓട്ടോറിക്ഷയുടെ മുൻഭാഗം പെട്ടെന്ന് ഉയർന്ന് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിലും ഇടിച്ചു. കുഴിയിൽ വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് കാറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published.