കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്ക്കാരിക സംഗമവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു. കൊയിലാണ്ടി പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് പി.കെ ഭരതൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നോവലിസ്റ്റ് ചന്ദ്രശേഖൻ തിക്കോടിയുടെ പുതിയ നോവലായ മൂന്ന് മതിലുകൾ ആണ് ചർച്ചയ്ക്ക് എടുത്തത്. ബിജേഷ് ഉപ്പാലക്കൽ പുസ്തകാവതരണം നടത്തി.
ചേനോത്ത് ഭാസ്ക്കരൻ, ഷൈമ പി.വി, കെ.കെ രാജീവൻ, ജെ ആർ ജ്യോതിലക്ഷ്മി, സരേഷ് മൂടാടി , ഇ കെ രവി, സത്യചന്ദ്രൻ പൊയിൽക്കാവ് എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സമ്മാനദാനം ചന്ദ്രശേഖരൻ തിക്കോടി നിർവ്വഹിച്ചു. മുചുകുന്ന് ഭാസ്കരൻ സ്വാഗതവും, പി രവീന്ദ്രൻ നന്ദിയും പറഞ്ഞു.