പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാമത് ഗഡു ഓഗസ്റ്റ് 2-ന് വിതരണം ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വാരണാസിയിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും ആനുകൂല്യം പരമാവധി കർഷകരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. രാജ്യത്തുടനീളമുള്ള 731 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ), കാർഷിക സർവകലാശാലകൾ എന്നിവയുടെ ഡയറക്ടർമാർ, വൈസ് ചാൻസലർമാർ, മേധാവികൾ എന്നിവർ ഇന്നത്തെ യോഗത്തിൽ വെർച്വലായി പങ്കെടുത്തു. പദ്ധതി പ്രകാരം എല്ലാ വർഷവും മൂന്ന് തുല്യ ഗഡുക്കളായി, കർഷകർക്ക് 6,000 രൂപ നൽകിവരുന്നതായി കേന്ദ്രമന്ത്രി യോഗത്തിൽ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതിയാണ് പിഎം-കിസാൻ.
Latest from Main News
അമ്പതാം വർഷത്തിൽ അതിഗംഭീര ഓഫറുമായി സപ്ലൈകോ. 1000 രൂപക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്
പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. ഏറെനാളായി
വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഇന്നലെ 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്. ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോൻത’ ചുഴലികാറ്റ് ഇന്ന് കര തൊടും. ഇന്ന് വൈകിട്ടോടെയായിരിക്കും കര തൊടുക. ആന്ധ്രാതീരത്ത് കനത്ത ജാഗ്രത







