2025 ഓഗസ്റ്റ് ഒന്ന് മുതല്‍ 31 വരെയുള്ള ഒരു മാസക്കാലത്തെ സമ്പൂര്‍ണ്ണ മാസഫലം. കൊല്ലവര്‍ഷം 1200 കര്‍ക്കിടകം 16 മുതല്‍ 1201 ചിങ്ങം 15 വരെ ഒരു മാസം ആദിത്യന്‍ കര്‍ക്കിടകം ചിങ്ങം രാശിയിലൂടെ മകം പൂരം ആയില്യം ഞാറ്റുവേലകളിലൂടെ സഞ്ചരിക്കും.. ചന്ദ്രന്‍ ചോതി നക്ഷത്രത്തില്‍ തുടങ്ങി ഓഗസ്റ്റ് 31ന് അനിഴം നക്ഷത്രത്തില്‍ എത്തും. വ്യാഴം മിഥുനം രാശിയില്‍ സ്ഥിതി ചെയ്യുന്നു.ബുധന്‍ കര്‍ക്കിടക രാശിയിലും കേതു ചിങ്ങം രാശിയിലും ചൊവ്വ കന്നിരാശിയിലും ശനി മീനം രാശിയിലും രാഹു കുംഭം രാശിയിലും നില്‍ക്കുന്നു. മിഥുനത്തിലുള്ള ശുക്രന്‍ ഓഗസ്റ്റ് 20ന് കര്‍ക്കടകില്‍ എത്തും.
അശ്വതി : അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആദിത്യന്‍ നാല്, അഞ്ച് ഭാവങ്ങളില്‍ സഞ്ചരിക്കുന്നത് കൊണ്ട് കര്‍മ്മരംഗത്ത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. സങ്കീര്‍ണമായ ഒട്ടനവധി വെല്ലുവിളികളെ നേരിടേണ്ടി വരും. എന്നാലും അവ പരിഹരിക്കപ്പെടും. പരസഹായം വേണ്ടിവരും മാനസിക ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവരും. ആറില്‍ ചൊവ്വ നില്‍ക്കുന്നതിനാല്‍ അധികാരവും സ്ഥാനമാനവും നിലനിര്‍ത്തും. എതിര്‍പ്പുകള്‍ നിരാകരിക്കപ്പെടും. സാങ്കേതിക ജ്ഞാനം നേടാന്‍ സന്നദ്ധത കാണിക്കണം. അല്ലെങ്കില്‍ കിടമത്സരത്തില്‍ പിന്തള്ളപ്പെടും. സ്ത്രീകളുടെ സഹായം ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ആദായം ലഭിക്കും. ധനാഗമനം ഉണ്ടാകും. 12 ശനി സഞ്ചരിക്കുന്നതിനാല്‍ ആലസ്യം ഉണ്ടാവും. അവിചാരിതമായ യാത്രകള്‍ വേണ്ടി വരും.
ഭരണി : ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ കാര്യനിര്‍വഹണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ചുമതലകള്‍ പകരക്കാരെ ഏല്‍പ്പിക്കരുത്. ചെലവ് അധികരിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ അവസ്ഥ ഉണ്ടാവില്ല . ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സന്താനങ്ങളുടെ കാര്യത്തില്‍ മുന്‍പ് എടുത്ത തീരുമാനങ്ങള്‍ തെറ്റായിരുന്നുവെന്ന ചിന്ത ഉടലെടുക്കും. ദീര്‍ഘയാത്രകള്‍ക്കും വിദേശയാത്രകള്‍ക്കും വേണ്ടി ശ്രമം നടത്തും കലാകാരന്മാര്‍ക്ക് മികച്ച അവസരം ഉണ്ടാകും. രോഗികള്‍ക്ക് ആശ്വാസം ഉണ്ടാകും. മാസാവസാനം ഉദ്യോഗത്തില്‍ ഗുണമുണ്ടാവും. ആഗ്രഹിക്കുന്ന സ്ഥലം മാറ്റം നടക്കും.
കാര്‍ത്തിക : കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ഒരു സന്നിഗ്ധാവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരും. മനസ്സിന് ചാഞ്ചല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാലും കര്‍മ്മകുശലത പ്രദര്‍ശിപ്പിക്കും. ബിസിനസ് കാര്യത്തില്‍ സര്‍ക്കാറിന്റെ അനുകൂല നിലപാട് ഉണ്ടാവും. ബന്ധു സഹായം ലഭിക്കും. തൊഴില്‍പരമായ യാത്ര വിജയം കാണും. സംഘടനരംഗത്ത് സ്വാധീനവും അധികാരവും വര്‍ദ്ധിക്കും. പുതിയ കൂട്ടുകെട്ടുകളില്‍ കരുതല്‍ വേണം. ഗാര്‍ഹിക ജീവിതം സമ്മിശ്രം ആയിരിക്കും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുക ചെലവഴിക്കേണ്ടി വരും. സ്ഥിര പരിശ്രമത്തില്‍ അലംഭാവം പാടില്ല. സാമ്പത്തിക ചെലവ് വര്‍ദ്ധിക്കും. കുട്ടികള്‍ക്ക് ഉപരിപഠനത്തിന് ബാങ്ക് വായ്പ ലഭിച്ചേക്കും. വിനോദയാത്രകള്‍ക്കും തീര്‍ത്ഥയാത്രകള്‍ക്കും സമയം കണ്ടെത്തും. ദൂരയാത്ര നടത്തും. മാതൃ കുടുംബ സ്വത്ത് ഭാഗിച്ച് കിട്ടും. അധ്വാനിച്ച് ധനം ഉണ്ടാക്കും.
രോഹിണി : സാങ്കേതിക വിദഗ്ദര്‍ക്ക് മെച്ചം. വീട് പുതുക്കി പണിയും. ഭൂമി വാങ്ങും. കാര്യങ്ങള്‍ ഭംഗിയായി ആസൂത്രണം ചെയ്യും. മികച്ച ഏകോപനത്തിലൂടെ ലക്ഷ്യ പ്രാപ്തിയിലെത്തും. തൊഴില്‍ മേഖലയില്‍ സമാധാനം. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ധനവരവ് മെച്ചപ്പെടും. ചിട്ടി,ലോട്ടറി ഊഹകച്ചവടം എന്നിവയില്‍ നേട്ടം. പ്രോജക്ടുകള്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. കടബാധ്യതകള്‍ കുറയും. വിവാഹകാര്യത്തില്‍ തീരുമാനം. കുടുംബ ഭദ്രത ഉണ്ടാവും. സന്താനങ്ങളുടെ പഠനകാര്യത്തില്‍ അതീവ ശ്രദ്ധ വേണം. വീട് നിര്‍മ്മാണത്തില്‍ തടസ്സം ഒഴിവാക്കാന്‍ പ്രാര്‍ത്ഥിക്കുക. പങ്കാളിത്ത ബിസിനസ്സില്‍ താല്‍പ്പര്യക്കുറവ്.
മകീര്യം : ചെയ്തുവരുന്ന തൊഴിലില്‍ പുതിയ കാര്യങ്ങള്‍ പഠിക്കും. കര്‍മ്മ രംഗം വിപുലീകരിക്കും. പുതിയ വാഹനം വാങ്ങും. ലോണുകള്‍ പെട്ടെന്ന് കിട്ടും. എല്ലാറ്റിനും മക്കളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാവും. വ്യാപാരികള്‍ ഓണ വിപണി മുന്നില്‍ക്കണ്ടുളള വ്യാപാരം വിപുലീകരിക്കും. ജോലിഭാരം കൂടും. പ്രണയികള്‍ വിവാഹിതരാവാന്‍ തീരുമാനിക്കും. കുടുംബത്തില്‍ നേരിയ അസ്വാരസ്യം. ഉമാമഹേശ്വരിയെ പ്രാര്‍ത്ഥിക്കുക. രോഗികള്‍ക്ക് ആശ്വാസം.
തിരുവാതിര : പ്രവര്‍ത്തന മേഖലയില്‍ ഉത്തേജനം. ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍ വന്നുചേരും. കര്‍മ്മ രംഗത്തെ മാറ്റങ്ങള്‍ ഫലപ്രദമാകും. ബിസിനസ് ലോണ്‍ പ്രയോജനപ്പെടുത്തും. ഏജന്‍സി കമ്മീഷന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേട്ടം. ഉപരി പഠനത്തിന് അന്യദേശത്ത് അവസരം ലഭിക്കും. യാത്രകള്‍ ചെയ്യേണ്ടി വരും. ബന്ധുക്കളുമായി അടുപ്പത്തിലാവും. കലാസാഹിത്യ രംഗത്തുളളവര്‍ക്ക് നേട്ടം. ദാമ്പത്യം സുഖം. ജീവിതപങ്കാളിയുമായി നല്ല സ്‌നേഹം മനസ്സിന് വല്ലാത്തൊരു തരം സന്തോഷം വരും. പൊതു പ്രവര്‍ത്തകര്‍ കൂടുതല്‍ യാത്രകള്‍ ചെയ്യും. വരുമാനത്തില്‍ മാറ്റമില്ല.
പുണര്‍തം : തൊഴിലിടങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മേലധികാരികളുടെ ഭാഗത്ത് നിന്നുണ്ടാവും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ അലസരാവും. കുടുംബ പ്രശ്‌നങ്ങള്‍ ഉടലെടുക്കാതെ നോക്കണം. പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റിവെക്കും. മാസാവസാനത്തോടെ കര്‍മ്മ വിജയം, കാര്യ വിജയം. അന്യനാട്ടിലുളളവര്‍ക്ക് കുടുംബത്തോടൊപ്പം ചേരാനാവും. ചിങ്ങമായാല്‍ കര്‍മ്മരംഗം പുഷ്ടിപ്പെടും. സാമ്പത്തിക നില പുരോഗമിക്കും. മനസ്സിനും ശരീരത്തിനും സമാധാനം.
പൂയം : കര്‍മ്മ മേഖലയില്‍ സമ്മര്‍ദ്ദമേറും. കാര്യവിജയത്തിന് പരസഹായം വേണം. തൊഴില്‍ തടുന്നവര്‍ക്ക് തടസ്സം. അലച്ചില്‍ ക്ഷീണം അനുഭവപ്പെട്ടേക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളികള്‍ വരുമെങ്കിലും അത് നിര്‍ഭയത്തോടെ നേരിടും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമാകും. ഗൃഹ നിര്‍മ്മാണത്തിന് ധനം കണ്ടെത്തും. ഓണ്‍ലൈന്‍ ബിസിനസില്‍ നേട്ടമുണ്ടാവും, അത് കൂടുതല്‍ വിപുലപ്പെടുത്തും. രാഷ്ട്രീയക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കും.
ആയില്യം : ഏഴാം ഭാവത്തില്‍ രാഹുവും പന്ത്രണ്ടാം ഭാവത്തിലെ വ്യാഴവും ഒന്നും രണ്ടും ഭാവത്തില്‍ സഞ്ചരിക്കുന്ന ആദിത്യനും കര്‍മ്മരംഗത്ത് തടസ്സം സൃഷ്ടിക്കും. ലക്ഷ്യം നേടുക അത്ര എളുപ്പമല്ല. കൂടുതല്‍ പരിശ്രമങ്ങള്‍ വേണ്ടി വരും. അധികാരികള്‍ സമ്മര്‍ദ്ദം ചെലുത്തും. നല്ല പ്രവര്‍ത്തനങ്ങള്‍ മേലധികാരികള്‍ കണ്ടില്ലെന്ന് നടിക്കും. വരവ് ചെലവുകള്‍ പൊരുത്തപ്പെടില്ല. അനാവശ്യ യാത്രകള്‍ വേണ്ടി വരും. അലച്ചില്‍ ആലസ്യം. ഗുരുവായൂരപ്പനെ നന്നായി പ്രാര്‍ത്ഥിക്കുക. പ്രണയികള്‍ ഭാവി സംബന്ധിച്ച തീരുമാനങ്ങളെടുക്കും. സഹോദരങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. കരാര്‍ പണികളും ചെറു സംരംഭങ്ങളും ഗുണം ചെയ്യും. പുതിയ ജോലിക്കായി പരിശ്രമിക്കും. മറ്റ് ജോലികളെ കുറിച്ചുളള അന്വേഷണം ശക്തമാക്കും. എതിര്‍പ്പുകളെ പരാജയപ്പെടുത്താന്‍ കഴിയും. മാനസിക സുഖം തേടുന്ന പ്രവൃത്തികള്‍ തെളിഞ്ഞു വരും.
മകം : ആദിത്യന്‍ പന്ത്രണ്ടിലും ജന്മരാശിയിലും സഞ്ചരിക്കുന്നതിനാല്‍ കര്‍മ്മ രംഗത്ത് ഗുണം കുറയും. പ്രതീക്ഷിക്കാത്ത സമയത്ത് അധികാര സ്ഥാനത്ത് നിന്ന് മാറേണ്ടി വരും. സാമ്പത്തിക കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തണം. ആരോപണങ്ങള്‍ ഉയരാന്‍ സാധ്യതയുളളതിനാല്‍ വളരെ ശ്രദ്ധിക്കണം. കായികാധ്വാനം വര്‍ദ്ധിക്കും. ചെറിയ കാര്യങ്ങള്‍ക്ക് പോലും കൂടുതല്‍ അധ്വാനം വേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദൂര സ്ഥലത്ത് ജോലി സാധ്യത. ഗുരുവും ശുക്രനും ലാഭ സ്ഥാനത്ത് സഞ്ചരിക്കുന്നത് സാമ്പത്തിക നേട്ടം കൈവരും. പ്രശസ്തി അംഗീകാരം ലഭിക്കും. പ്രണയികള്‍ക്ക് നല്ല കാലം. കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാനാവും. ഗൃഹാന്തരീക്ഷം മെച്ചം. സാമ്പത്തിക നില ഗുണം.
പൂരം : ധനാഗമനം. വിട് മോടിപിടിപ്പിക്കും. ആരോഗ്യ നില തൃപ്തികരമായിരിക്കും. ലാഭകരമല്ലാത്ത പ്രവൃത്തികളില്‍ നിന്ന് വിട്ട് നില്‍ക്കണം. പ്രതീക്ഷിക്കാത്ത ചില കേന്ദ്രങ്ങളില്‍ നിന്ന് ധനാഗമനം. പുതിയ ഗൃഹോപകരണങ്ങള്‍. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം വേണം. കാര്യതടസം മാറും. സ്വകുടുംബം തീര്‍ത്ഥാടക യാത്ര. സ്ത്രീ സൗഹൃദം അനുരാഗമായി വളരും. രോഗികള്‍ക്ക് ആശ്വാസം. പൊതുവേ നല്ല സമയം. ആത്മവിശ്വാസം കൂടും.
ഉത്രം : ഗുണദോഷം സമ്മിശ്രം. ഭാവി സംബന്ധിച്ച് പ്രധാന തീരുമാനം കൈക്കൊള്ളും. തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അത് നടക്കും. ധനപരമായ ക്ലേശം മേലധികാരികളുടെ പെരുമാറ്റം മോശം. അര്‍ഹതയുള്ള അവസരം വരും. സ്വയം തൊഴില്‍ നേട്ടം. കുടുംബ ബന്ധത്തില്‍ ഗുണദോഷം. കേതു, ചൊവ്വ, രാഹു, ശനി എന്നി പാപഗ്രഹങ്ങളുടെ വിപരീത സ്ഥിതി മൂലം വ്യാഴം, ശുക്രന്‍, ബുധന്‍ എന്നി ശുഭഗ്രഹങ്ങളുടെ ഗുണാനുഭവങ്ങളെ ബാധിച്ചേക്കും. കരുതല്‍ എല്ലാ കാര്യത്തിലും ഉണ്ടാവണം. മാസാവസാനം പൂര്‍വ്വീക സ്വത്ത്, വാഹനം എന്നിവയില്‍ നിന്ന് ധനാഗമനം. വീടോ വാഹനമോ അധീനതയിലാവും. ഏത് പരിതസ്ഥിതികളിലും ഉറച്ച തീരുമാനമെടുക്കും. ജോലിയില്‍ പ്രമോഷന്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും വിജയം.
അത്തം : മാസം ആദ്യപകുതിയില്‍ പതിനൊന്നാം ഭാവത്തിലെ ബുധയോഗം നേട്ടം. തൊഴില്‍ തേടുന്നവര്‍ക്ക് അനുകൂല സമയം. ഉദ്യോഗസ്ഥര്‍ക്ക് വേതന വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് മാറ്റം. പഠനം ഗവേഷണം ഗുണം. അധ്വാനം വിലമതിക്കപ്പെടും. പുതിയ സംരംഭം ആരംഭിച്ചേക്കും. മാസം രണ്ടാം പകുതി കൂടുതല്‍ അധ്വാനം വേണം. തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിൽക്കണം. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം. വരവ് ചെലവുകള്‍ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. മാസാവസാനം കുടുംബത്തില്‍ സമാധാനം. പ്രശ്‌നപരിഹാരം ഉണ്ടാവും. അധ്യാപകര്‍, പോലീസുകാര്‍, അഭിഭാഷകര്‍ക്ക് ഗുണം. സ്ത്രീകള്‍ക്ക് ദാമ്പത്യ സുഖം.
ചിത്തിര : കന്നിക്കൂറുകാര്‍ക്ക് മാസത്തിന്റെ ആദ്യ പകുതിയും ഗുണാനുഭവം. തൊഴില്‍ രംഗത്ത് വെല്ലുവിളി. തീരുമാനങ്ങള്‍ ശരിയായി തീരുമാനിക്കണം. വിദേശ ജോലി സാധ്യത. ബന്ധങ്ങള്‍ ദൃഡമാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സുഹൃത്തുക്കളുമായി കൂടിച്ചേരല്‍ ഊഹ കച്ചവടത്തില്‍ നേട്ടം. വിലപ്പെട്ട ചില ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനം. ബിസിനസ്സില്‍ അഭിവൃദ്ധി. തൊഴില്‍ മേഖലയില്‍ മാറ്റം.
ചോതി : തൊഴില്‍ രംഗത്ത് മുന്നേറ്റം. അധ്വാനം ഫലം ഉണ്ടാവും. ആത്മ വിശ്വാസം ഉണ്ടാവും. തൊഴില്‍ തേടുന്നവര്‍ക്ക് അനുകൂല സമയം. കര്‍മ്മ രംഗത്ത് അധികാരവും സ്വാധീനവും കൂടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പുരോഗതി. കലാകാരന്‍മാര്‍ക്ക് കൂടുതല്‍ അവസരം വരും. വീട് നിര്‍മ്മാണത്തിലെ തടസ്സം മാറും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ ശുഭതീരുമാനം. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവും. 12 ലെ ചൊവ്വ അലച്ചില്‍, ക്ഷോഭം എന്നിവയ്ക്ക് ഇടവരുത്തും. സന്താനങ്ങള്‍ക്ക് പണം ചെലവഴിക്കും. സര്‍വ്വീസില്‍ ഉയര്‍ച്ച. വാഹനങ്ങളില്‍ നിന്ന് നേട്ടം.
വിശാഖം : മുന്നേറാനുളള അനുകൂല സാഹചര്യം. ശരിയായ ആസൂത്രണവും മുന്നൊരുക്കങ്ങളും ഉണ്ടായാല്‍ അല്‍പ്പം അധ്വാനം കൊണ്ടു തന്നെ വലിയ നേട്ടമുണ്ടാകും. തൊഴിലിടത്ത് സൗഹൃദാന്തരീക്ഷം. വേതന വര്‍ധനവ് പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനം. പൂര്‍വ്വിക സ്വത്ത് ലഭിക്കും. വിനോദ യാത്ര, വിവാഹ ജീവിതം സുഖം. ആത്മീയ കാര്യങ്ങളില്‍ ഇടപെടും. ജനമധ്യത്തില്‍ പരിഗണന. വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കുക. കാര്‍ഷിക അഭിവൃദ്ധി.
അനിഴം : കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളെ അപേക്ഷിച്ച് നില മെച്ചപ്പെടും. കര്‍മ്മ രംഗത്ത് പുരോഗതി. പുതിയ അവസരങ്ങള്‍ ലഭിക്കും. ശത്രുക്കള്‍ അപ്രസക്തരാവും. വ്യവഹാര വിജയം. സ്വന്തം കഴിവ് തിരിച്ചറിയും. ഭൂമിയില്‍ നിന്ന് ആദായം ലഭിക്കും. ഏജന്‍സി കമ്മഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടം. ബന്ധുക്കളുമായി സാമ്പത്തിക കാര്യങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടാകാതെ നോക്കണം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം.ദേവി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക.
തൃക്കേട്ട : അനുകൂലമായ സാഹചര്യം വന്നു ചേരും. അവയെ പ്രയോജനപ്പെടുത്തണം. മനസ്സിനെ അതിന് സന്നദ്ധമാക്കണം. കാര്യ നിര്‍വ്വഹണത്തില്‍ ആലസ്യം ഒഴിവാക്കണം. തൊഴില്‍ തേടുന്നവര്‍ക്ക് ജോലി ലഭിക്കും. ഉയര്‍ന്ന പരീക്ഷയ്ക്ക് തയ്യാറെടുപ്പ്. ബിസിനിസ്സില്‍ നേട്ടം. കടം കൊടുത്ത പണം തിരികെ കിട്ടും. മുറിഞ്ഞ്പോയ ചില ബന്ധങ്ങള്‍ വീണ്ടും അനുരഞ്ജനത്തിലൂടെ ഇണക്കിച്ചേരും. വീട്ടില്‍ സമാധാനം. പൂർവീക സ്വത്ത് ലഭിക്കും. തൊഴില്‍ മേഖല പുഷ്ടിപ്പെടും. സന്താനങ്ങള്‍ക്ക് വിദ്യാവിജയം. പിതാവിന് അസുഖ സാധ്യത. ചൊവ്വാഴ്ച ദിവസങ്ങളില്‍ സുബ്രഹ്മണ്യ ക്ഷേത്ത്രില്‍ ഒറ്റ നാരങ്ങ ചാര്‍ത്ത് നടത്തുക.
മൂലം : വ്യാഴവും രാഹുവും ഇഷ്ടഭാവത്തില്‍ നില്‍ക്കുന്നു. കണ്ടക ശനിയെ രാഹുവും ആദിത്യന്റെ അനിഷ്ട സ്ഥിതിയെ വ്യാഴവും പ്രതിരോധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സഹപ്രവര്‍ത്തകരുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ജീവിതപങ്കാളിയെ കൂടുതലായി സ്‌നേഹിക്കും. കുടുംബം, തൊഴില്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. മനസ്സ് ചഞ്ചലപ്പെട്ട പോയ നാളുകളെയോര്‍ത്ത് മനസ്സ് വ്യാകുലപ്പെടുകയും അത് സ്വയം തിരുത്തുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് നല്ല കാലം. പിതാവിന്റെ ആരോഗ്യ സ്ഥിതി ശ്രദ്ധിക്കണം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അസ്വാരസ്യങ്ങള്‍ ഉണ്ടാവാതെ നോക്കണം. ഭാഗ്യാനുഭവങ്ങള്‍. മാസത്തിന്റെ രണ്ടാം പകുതി നേട്ടം. കുടുംബത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയും. ധനപരമായ സമ്മര്‍ദ്ദം ഇല്ല. കാര്യ നിര്‍വ്വഹണം സുഗമമാകും. ദീര്‍ഘകാലമായി അനുഭവിക്കുന്ന രോഗത്തിന് ശമനം. പിതൃസ്വത്ത് ലഭിക്കും. വാടക വരുമാനം കൂടും. സ്വന്തം കാലില്‍ നില്‍ക്കാനുളള അശാന്ത്ര പരിശ്രമം ഭാര്യ പ്രദര്‍ശിപ്പിക്കും.
പൂരാടം : പുരോഗതി പ്രതീക്ഷിച്ചവര്‍ക്ക് കഷ്ടിച്ച് കാര്യങ്ങള്‍ നടന്നു പോകും. രക്ഷപ്പെടും. മനസ്സിന് സ്വസ്ഥത കുറയും. ആരോഗ്യ പ്രശ്‌നങ്ങള്‍, കടബാധ്യത. അശ്രദ്ധമൂലം നഷ്ടം സംഭവിക്കും. ബന്ധുക്കള്‍ തമ്മിലുളള പ്രശ്‌നങ്ങളില്‍ ഇടപെടും. സുഹൃത്തുക്കളും ബന്ധുക്കളും ഉപദേശിക്കാന്‍ ശ്രമിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതിക്കായി ശ്രദ്ധിക്കണം. മാസത്തിന്റെ രണ്ടാം പകുതി ഗുണം. ഗാര്‍ഹികാന്തരീക്ഷം നല്ലത്. വീട് പുതുക്കി പണിയും. ചെലവേറും. പുതിയ സംരംഭം. ന്യായാമായ ധനം ലഭിിക്കും. യാത്രാക്ലേശം.
ഉത്രാടം : കണക്കുകൂട്ടലുകളില്‍ പിഴവ് സംഭവിച്ചേക്കും. തൊഴില്‍ മേഖലയില്‍ സമ്മര്‍ദ്ദമേറും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം നീളും. കരാര്‍ പണികൾ പുതുക്കി ലഭിക്കാന്‍ തടസ്സം. സുഹൃദ് ബന്ധം രമ്യമാകില്ല. മാസത്തിന്റെ രണ്ടാം പകുതി ഗുണം. ജോലി സമ്മര്‍ദ്ദം കുറയും. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. ബന്ധുക്കള്‍ വീട്ടില്‍ ഒത്തു കൂടും. പിതൃസ്വത്ത് ഭാഗം വെക്കുന്ന കാര്യത്തില്‍ തീരുമാനമാകും. വിദേശത്തുളളവര്‍ക്ക് നല്ല കാലം. പുതിയ ബിസിനസ്സില്‍ ഏര്‍പ്പെടും. സഹപ്രവര്‍ത്തകമായി അഭിപ്രായ ഭിന്നത. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
തിരുവോണം : ആദിത്യന്‍ ഏഴും എട്ടും ഭാവങ്ങളില്‍ സഞ്ചരിക്കുന്നു. സ്വയം തൊഴില്‍ മേഖലയില്‍ പുരോഗതി അത്ര ഗുണമില്ല. കാര്യലബ്ധി എളുപ്പമാകില്ല. ഏത് കാര്യത്തിിനും തുടര്‍ ശ്രമങ്ങള്‍ വേണ്ടി വരും. അലച്ചില്‍, പണച്ചെലവ്, സ്വന്തം കാര്യത്തില്‍ മറ്റുളളവര്‍ തീരുമാനിക്കുന്ന അവസ്ഥ കരുതണം. ചെലവ് വര്‍ധിക്കും. സമയബന്ധിതമായി കാര്യങ്ങള്‍ നടക്കില്ല. വിദേശയാത്ര അവസരം ലഭിക്കും. കുടുംബ പിന്തുണ ലഭിക്കും. പ്രേമ കാര്യങ്ങള്‍ വിവാഹത്തോളമെത്തും. വ്യാപാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഉന്നത വ്യക്തികളുമായി ബന്ധം. ഭാര്യയുമായി കൂടുതല്‍ അനുരാഗത്തോടെ പെരുമാറും. പൊതുവില്‍ സാമ്പത്തിക നില ഉയരും. ശ്രേയസ്സ് വര്‍ധിക്കും.
അവിട്ടം : മകരക്കൂറുകാര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ കൂടുതല്‍ സഞ്ചരിക്കേണ്ടി വരും. പരാശ്രയം വേണ്ടി വരും. അധികാരികളുടെ നിലപാട് അനുകൂലമല്ല. സന്താനങ്ങളുടെ വാശി ഗൃഹാന്തരീക്ഷം വഷളാക്കും. അലച്ചില്‍ ക്ലേശം, ധനാഗമം കുറയും. മാസവസാനത്തോടെ നില മെച്ചപ്പെടും. ഭാര്യ ഭര്‍തൃ ബന്ധം ഊഷ്മളമാകും. കംഭ കൂറുകാര്‍ക്ക് നേട്ടമുണ്ടാകും. ഊഹ കച്ചവടം ലോട്ടറി ഭാഗ്യം. കടബാധ്യതകള്‍ തീരും. വ്യാപാരത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ഉന്നതരുമായി ബന്ധം. മനസ്സ് സന്തേഷമായിരിക്കും. ഭൂമിയില്‍ നിന്ന് വരുമാനം.
ചതയം : തൊഴില്‍ നേട്ടം. ബിസിനസ്സില്‍ ഓര്‍ഡര്‍ ലഭിക്കും. കൂടുതല്‍ ജോലി ഭാരം. സാഹിത്യകാരന്‍മാര്‍ക്ക് ഗുണം. ആസൂത്രണ മികവ്. ആത്മീയ കാര്യം. ചൊവ്വ അഷ്ടമത്തില്‍ ഉള്ളതിനാല്‍ ഭൂമി ക്രയ വിക്രിയത്തില്‍ തടസം. സന്താന കാര്യത്തില്‍ നേട്ടം. ജോലി ലഭിക്കും. ജീവിത ശൈലി രോഗം നിയന്ത്രിക്കും. ശാന്തി, വാടക വകയില്‍ വരുമാനം. പ്രേമ കാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. കരാര്‍ മുഖേന നേട്ടം. വ്യാപാര രംഗത്ത് മാസാവസാനം പ്രകടമായ മാറ്റം. ആഡംബര വസ്ത്തുക്കള്‍ വാങ്ങും. രോഗശാന്തി.
പൂരുരുട്ടാതി : ഭൗതിക ഉണര്‍വ്വ്, പ്രശ്‌നങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കും. കര്‍മ്മ മേഖലയില്‍ അപ്രതീക്ഷിത തിരിച്ചടി കാരണം
തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് കാര്യം സാധിക്കും. ഗവേഷണ രംഗത്ത് ഗുണാനുഭവം. സാമ്പത്തിക പിരിമുറക്കം കുറയും. പുതിയ സംരംഭങ്ങളുടെ സാങ്കേതിക കാര്യങ്ങള്‍ മനസ്സിലാക്കും. രണ്ടാം പകുതിയിലെ ഉന്മേഷക്കുറവ് പരിഹരിക്കണം. വ്യാപാരത്തില്‍ പുരോഗതി. കൂട്ടുകച്ചവടത്തില്‍ നിന്ന് നേട്ടം. ഏജന്‍സി ഏർപ്പാടില്‍ നിന്ന് ഗുണം. വാഹനങ്ങള്‍ വാങ്ങും.
ഉത്രട്ടാതി : വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ല. പൊതു പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പ് വര്‍ധിക്കും. ക്ഷേത്രകാര്യങ്ങളില്‍ താല്‍പ്പര്യം. ജീവിത പങ്കാളിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാകും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനം. വിനോദ യാത്ര നടത്തും. സുഹൃദ് ബന്ധം ദൃഡമാകും. പുതിയ പ്രണയങ്ങള്‍ രൂപപ്പെടുകയും അതും ഉറക്കം നഷ്ടപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും. കൃഷിയില്‍ നഷ്ടം. കുടുംബത്തില്‍ അഭിവൃദ്ധി കുറയും. വിവാദങ്ങള്‍ ഒഴിവാക്കണം. ധന നഷ്ടം വരാതെ നോക്കണം. കര്‍മ്മ സ്ഥാനം ഗുണകരമല്ല.
രേവതി : പരാശ്രയം ശീലം. സ്വയം തൊഴില്‍ മങ്ങും. വായ്പ തിരിച്ചടവ് മോശം. ഏഴിലെ ചൊവ്വ ദാമ്പത്യത്തില്‍ പ്രണയ മോശം. വിദ്യാര്‍ത്ഥികള്‍ക്ക് ആലസ്യം. പ്രണയ കാര്യത്തില്‍ അകല്‍ച്ച. സഹോദരങ്ങളില്‍ നിന്ന ധനലാഭം. മാതാപിതാക്കള്‍ സന്താനങ്ങളുടെ ജോലി സ്ഥലത്തേക്ക് താമസം മാറ്റം. ദേഷ്യം നിയന്ത്രിക്കണം. പിതാവിന്റെ അസുഖത്തിന് ശമനം. ജോലിയില്‍ മാറ്റം. യാത്രകള്‍ മുടങ്ങും. ദുഃഖ വാര്‍ത്തകള്‍ കേള്‍ക്കും. കര്‍ണ്ണ രോഗം നേത്ര രോഗം, നൂതന ഗൃഹനിര്‍മ്മാണം തുടങ്ങും.