വൻകിട വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുപരിചയിച്ചിട്ടുള്ള റെസിഡൻഷ്യൽ ടവർ കോഴിക്കോട് ഉയരുന്നു. കേരളത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ഭൂകമ്പ പ്രതിരോധ ശേഷിയോടെ നിർമ്മിച്ച ഗാലക്‌സി ബിൽഡേഴ്സിന്റെ 50 നിലകളുള്ള അറ്റ്‌മോസ്ഫിയർ എന്ന അംബരചുംബി. ഇതുവരെ കേരളത്തിൽ ബഹുനില ഫ്‌ളാറ്റുകളെ ഉണ്ടായിട്ടുള്ളൂ. ഇതാദ്യമായാണ് ഒരു റെസിഡൻഷ്യൽ ടവർ കേരളത്തിൽ ഉയരുന്നത്. 167 മീറ്റർ ഉയരമുള്ള കെട്ടിടം ഒരുപാട് പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ്. കോഴിക്കോട് വയനാട് റോഡിൽ ആണ് ഈ ടവർ ഉയർന്നുവരുന്നത്.
50 നിലകൾ ഉള്ള കെട്ടിടത്തിൽ ആദ്യത്തെ 34 നിലകൾ കഴിഞ്ഞാൽ ബാക്കി 16 നിലകളിലും ഒറ്റ ഫ്ലാറ്റുകളാണ്. ജിമ്മുകൾ, സിമ്മിംഗ് പൂളുകൾ തുടങ്ങി കിഡ്സ് പ്ലേ ഏരിയ അടക്കം എല്ലാ നൂത സൗകര്യങ്ങളും ഉള്ള ഫ്ലാറ്റുകൾ. ഗാലക്സി ഗൂപ്പിലെ ആർക്കിടെക്ട് അരുൺചന്ദ് ആണ് ശില്പി. സ്ഥലലഭ്യത കുറയുകയും വീട് നിർമ്മാണം കൂടുതൽ സങ്കീർണമായി മാറുകയും ചെയ്യുന്ന പുതിയ കാലത്തിന് അനുയോജ്യമായ നിർമ്മിതി എന്ന നിലയിലാണ് ഗാലക്‌സി ബിൽഡേഴ്സിന്റെ അറ്റ്‌മോസ്ഫിയർ റെസിഡൻഷ്യൽ ടവർ പ്രസക്തമാകുന്നത്.
ഇനി വരാനിരിക്കുന്ന കാലം സ്ഥല ലഭ്യതയുടെ കുറവും വീട് നിർമ്മാണത്തിലെ സങ്കീർണതകളും മുൻനിർത്തി ഭൂമിയിൽ പടർന്ന് ജീവിച്ചിരുന്ന മനുഷ്യർ ഉയരങ്ങളിൽ ജീവിക്കാനാണത്രെ സാധ്യത കല്പിക്കപ്പെടുന്നത്. കൂടാതെ കൂട്ടായ ജീവിതത്തിനും കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു അവർ. കോഴിക്കോടിന്റെ മാത്രം അഭിമാനം എന്നതിലുപരി വൻകിട രാജ്യങ്ങൾക്കൊപ്പം വളരുന്ന കേരളത്തിന്റെ വികസന കുതിപ്പിലെ ഒരു നാഴികക്കല്ലായിരിക്കും ഈ സൗധം.