അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ദക്ഷിണ-പശ്ചിമ റെയിൽവേ രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

ഓണം അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്  ദക്ഷിണ-പശ്ചിമ റെയിൽവേ രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു.  ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ഇരു ട്രെയിനുകളും സര്‍വീസ് നടത്തുക. രണ്ടു ട്രെയിനുകളും ഇരുവശങ്ങളിലേക്കുമായി ആകെ ഒമ്പത് സര്‍വീസുകള്‍ നടത്തും. ഈ ട്രെയിനുകളിലേക്കും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു(06523/06524): ഇരുവശങ്ങളിലേക്കും ആകെ ആറ് ട്രിപ്പുകളാണ് നടത്തുക. ട്രെയിന്‍ നമ്പർ 06523: ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 15 വരെയുള്ള എല്ലാ തിങ്കളാഴ്ചയും രാത്രി 7.25-ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് ആരംഭിക്കും. ചൊവ്വാഴ്ചകളിൽ ഉച്ചയ്‌ക്ക് 1.15-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

ട്രെയിന്‍ നമ്പർ 06524: ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 16 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 3.15-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ചകളിൽ രാവിലെ 8.30-ന് എസ്എംവിടി ബെംഗളൂരുവിലെത്തിച്ചേരും. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു (06547-06548): ഇരുവശത്തേക്കുമായി മൂന്ന് ട്രിപ്പുകള്‍ നടത്തും.

ട്രെയിന്‍ നമ്പർ 06547: എസ്എംവിടി ബെംഗളൂരുവിൽനിന്ന് ഓഗസ്റ്റ് 13, 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ (ബുധനാഴ്ചകൾ) രാത്രി 7.25-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്‌ക്ക് 1.15-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ട്രെയിന്‍ നമ്പർ 06548: ഓഗസ്റ്റ് 14, 28, സെപ്റ്റംബർ നാല് തീയതികളിൽ (വ്യാഴാഴ്ചകൾ) വൈകീട്ട് 3.15-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേന്നുരാവിലെ 8.30-ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.

കൃഷ്ണരാജപുരം, ബെംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല, ശിവഗിരി എന്നിവിടങ്ങളിൽ രണ്ടു ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ടൈപ്പ് 1 ഡയബെറ്റിസ് ബാധിച്ച കുട്ടികൾക്ക് വേണ്ടി മുന്നിൽ നിന്ന് കൈകൊടുത്ത് ലയൺസ് ക്ലബ്ബ്: കാരുണ്യത്തിന്റെ മാതൃകയായി 318E ഡിസ്ട്രിക്ട്

Next Story

മലയാള കലാകാര ന്മാരുടെ ദേശീയ സംഘടന – നന്മയുടെ ജില്ലാ സമ്മേളനം ആഗസ്റ്റ് മൂന്നിന് കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ നടക്കും

Latest from Main News

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.

പിഎം ശ്രീയിൽ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ ഇന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് പരിശോധന

ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ