ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കപകടത്തിൽ അത്തോളി സ്വദേശിക്ക് ഗുരുതര പരിക്ക്

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കപകടത്തിൽ അത്തോളി സ്വദേശിക്ക് ഗുരുതര പരിക്ക്.  ഇന്ന് രാവിലെ 9 മണിക്കാണ് ബൈക്ക് കണ്ടെയിനര്‍ ലോറിക്കിടിച്ച് അപകടമുണ്ടായത്.  അപകടത്തില്‍ അത്തോളി സ്വദേശി രാജീവന് ഗുരുതര പരിക്കേറ്റു. ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്നു കണ്ടെയിനര്‍ ലോറി.

ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഥലത്ത് ഹൈവെ പോലിസും, ബാലുശ്ശേരി പോലീസും എത്തിയിട്ടുണ്ട്. പരിക്കുപറ്റിയ ആളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Leave a Reply

Your email address will not be published.