സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി ആഗസ്റ്റ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്.
അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ആഗസ്റ്റ് 8 വരെ അപേക്ഷാ ഫീസ് അടയ്ക്കണം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷകർ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GNM കോഴ്‌സ് പരീക്ഷ പാസായിരിക്കണം.