വന്മുഖം കോടിക്കൽ എ.എം യൂപി സ്കൂളിൽ പ്രഥമ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു. നൂറാം വർഷത്തിലേക്ക് കടക്കുന്ന കോടിക്കൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. സ്കൂളിൽ നടന്ന രൂപീകരണ കൺവൻഷൻ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി ബഷീർ ഉദ്ഘാടനം ചെയ്തു. എഫ്.എം നസീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഷൗക്കത്തലി പി.കെ,വൈസ് പ്രസിഡണ്ടുമാർ: ലത്തീഫ് എം.കെ,പവിത്രൻ, നിസാർ പി വി, ലിയാക്കത്ത് എഫ്.എം,പി വി റംല,വിഭീഷ് തിക്കോടി, ജനറൽ സെക്രട്ടറി ഷഫീർ എഫ്.എം ജോ: സെക്രട്ടറിമാർ പി.കെ മുഹമ്മദലി,സജ്ന വി.കെ,സിദ്ധീഖ് എം.കെ,രൂപേഷ്, ഇഖ്ബാൽ പി.കെ, മജിദ് ആർപികെ ട്രഷറർ സഹദ് മന്നത്ത് എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ മജീദ് മന്നത്ത്, എൻ.കെ കുഞ്ഞബ്ദുള്ള, ഇ.കെ കുഞ്ഞമ്മദ് മാസ്റ്റർ, സലീം കുണ്ടുകുളം, കെ.പി കരീം, ഫൈസൽ മാസ്റ്റർ, സനൽ മാസ്റ്റർ, യൂസഫ് ദാരിമി, കെ റഷീദ്, ശൗഖത്ത് പി.കെ, പിവി റംല, പി.കെ മുഹമ്മദലി, എഫ്.എം സഫീർ, ഉബൈദ് തിക്കോടി, എo.കെ ലത്തീഫ്, സാബിറ ടി സി, പി.വി റംലഎന്നിവർ പ്രസംഗിച്ചു. ഫൈസൽ മാസ്റ്റർ സ്വാഗതവും സജിന വി.കെ നന്ദിയും പറഞ്ഞു
Latest from Local News
കൊയിലാണ്ടി ടൗണിലെ നാലോളം കടകളിൽ കള്ളൻ കയറിയ സാഹചര്യത്തിൽ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്
മണിയൂർ പഞ്ചായത്തിൽ നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമ പരാതി നിയമപാലകരെ അറിയിക്കാതെ ആരോപണ വിധേയനായ വ്യക്തിയെ സംരക്ഷിക്കാൻ
അരിക്കുളം: ഇന്നലെ അന്തരിച്ച അരിക്കുളം കൊല്ലിയേരി സതീശന് അന്ത്യോപചാരം അർപ്പിക്കാൻ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള ഒട്ടേറെ പേർ വീട്ടിലെത്തി. കേരള ഗസറ്റഡ്
കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമ കേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും വനം വന്യജീവി വകുപ്പ് മന്ത്രി എ







