റിസ് വിൻ എ റഹ്മാൻ യൂത്ത് കോൺഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡണ്ട്

അരിക്കുളം മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടായി റിസ് വിൻ എ റഹ്മാനെ കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ആർ ഷഹീൻ നോമിനേറ്റ് ചെയ്തു. കാരയാട് തണ്ടയിൽ താഴെ സ്വദേശിയായ റിസ് വിൻ കോഴിക്കോട് ലക്ഷ്യ കോളേജിൽ സി.എ വിദ്യാർത്ഥിയാണ്. പേരാമ്പ്ര സിൽവർ കോളേജിൽ കെ.എസ് യു പാനലിൽ ആർട്സ് സെക്രട്ടറിയായിരുന്നു. മതേതരത്വം കടുത്ത വെല്ലുവിളി നേരിടുന്ന വർത്തമാന കാലത്ത് യുവക്കൾക്കിടയിൽ മതേതരത്വം പ്രചരിപ്പിക്കാനും ഗാന്ധിയൻ നെഹ്റുവിയൻ ആശയങ്ങൾ യുവാക്കളിൽ എത്തിക്കാനും ആണ് പ്രഥമ പരിഗണനയെന്ന് റിസ് വിൻ പറഞ്ഞു.

Leave a Reply

Your email address will not be published.