- ബാലിയുടെ പത്നി ആരായിരുന്നു?
താര
- സുഗ്രീവ പത്നിയുടെ പേര് ?
രുമ
- പാലാഴി മഥന വേളയിൽ ഉദ്ഭവിച്ച അപ്സര സുന്ദരിയുടെ പേര്?
സുലക്ഷണ
- പാർവ്വതി ദേവിയുടെ ശാപമേറ്റ സുലക്ഷണ പിന്നീട് ആരായിട്ടാണ് ജന്മമെടുത്തത് ?
മണ്ഡോദരി
- രാമലക്ഷ്മണന്മാർക്ക് സുഗ്രീവന്റെ വിവരങ്ങൾ പറഞ്ഞുകൊടുത്തിട്ട് സുഗ്രീവനുമായി സഖ്യം ചെയ്യാൻ നിർദ്ദേശിച്ചതും അങ്ങോട്ടുള്ള വഴി കാണിച്ചു കൊടുക്കുകയും ചെയ്തതാര് ?
ശബരി
- ഇന്ദ്രജിത്തിന്റെ ഭാര്യ ആരായിരുന്നു ?
സുലോചന
- രാമൻ്റെ മായാശിരസ്സു കണ്ടു പേടിച്ച സീതക്ക് സത്യം വെളിപ്പെടുത്തിക്കൊടുത്തത് ആരാണ് ?
സരമ
- ലങ്കയിലേക്കുള്ള യാത്രാമദ്ധ്യേസമുദ്രത്തിൽ വെച്ച് ഹനുമാന്റെ നിഴൽ പിടിച്ചുവെച്ച് യാത്ര മുടക്കാൻ ശ്രമിച്ച ജലരാക്ഷസി ആരായിരുന്നു ?
സിംഹിക
- ചിത്രകുവചൻ എന്ന ഗന്ധർവ്വന്റെ മകളുടെ പേര് ?
മാലിനി
- ശ്രീരാമനാൽ മോക്ഷം ലഭിച്ച ചണ്ഡാള സ്ത്രീ ആരായിരുന്നു?
ശബരി
തയ്യാറാക്കിയത്: രഞ്ജിത്ത് കുനിയിൽ