നേരത്തെ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. അതിനു മുന്‍പ് തന്നെ മന്ത്രിതല ചര്‍ച്ചകളും ഗതാഗത സെക്രട്ടറിയുമായുള്ള ചര്‍ച്ചകളും നടന്നിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ചതിനു ശേഷം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാം എന്ന് ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും ബസ് ഉടമകളും ഗതാഗത സെക്രട്ടറിയും തമ്മില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം എന്ന തീരുമാനത്തിലേക്ക് ബസ് ഉടമകള്‍ എത്തിയിരിക്കുന്നതെന്നാണ് വിവരം.