പൂക്കാട്: പൊതു പ്രവർത്തകൻ ചേമഞ്ചേരി കാരളിക്കണ്ടി ഗംഗാധരൻ നായരുടെ മൂന്നാം ചരമദിനാചരണം ആചരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗംസി.വി.ബാലകൃഷ്ണൻ അധ്യക്ഷനായി. പൊതു പ്രവർത്തകരായ വിജയൻ കണ്ണഞ്ചേരി, സത്യനാഥൻ മാടഞ്ചേരി, എം.പി. മൊയ്തീൻ കോയ വള്ളത്തോൾ ഫൗണ്ടേഷൻ പുരസ്കാര ജേതാവ് കെ.പി.സജിത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമദ് പൂക്കാട് ,വാഴയിൽ ശിവദാസൻ, എൻ.മുരളീധരൻ ,ഷബീർ എളവനക്കണ്ടി, അനിൽകുമാർ പാണലിൽ, ശ്രീജ കണ്ടിയിൽ,അലോക് നാഥ് കാരളിക്കണ്ടി എന്നിവർ സംസാരിച്ചു.
