ഭിന്നശേഷി പെന്‍ഷന് കുടുംബവരുമാനം നോക്കരുത്: കോഴിക്കോട് ജില്ലാ പരിവാര്‍ സമ്മേളനത്തിൽ ആവശ്യം

/

കുടുംബ വരുമാനം, വീടിന്റെ വലുപ്പം, വീട്ടിലെ നാലു ചക്ര വാഹനം എന്നിവ നോക്കി ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടയായ കോഴിക്കോട് ജില്ലാ പരിവാറിന്റെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്‍ അര്‍ഹത വിലയിരുത്തുമ്പോള്‍ ഭിന്നശേഷിക്കാരുടെ സ്വന്തം വരുമാനം മാത്രമേ പരിഗണിക്കാവൂ എന്നും ഭിന്ന ശേഷിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മുതലക്കുളം സരോജ് ഭവനില്‍ വനം-പരിസ്ഥിതി മന്ത്രി എ.കെ.ശശീന്ദ്രന്‍ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ്.ജയശ്രി മുഖ്യാതിഥിയായി. പരിവാര്‍ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ ഡി കെ ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ പി അനിരുദ്ധന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കെ പി അന്‍വര്‍ സാദിക്ക് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാര്‍ഥികളെയും ജോലിയിലെ ആദ്യ ശമ്പളം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത മുഹമ്മദ് ഷാഹിന്‍ കൊയിലാണ്ടി, ഭിന്നശേഷി സ്പെഷല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ദില്‍ന ശശികുമാര്‍ നരിക്കുനി എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. അബ്ദുള്‍ അസീസ്, സൈനുദീന്‍ മടവൂര്‍, പ്രൊഫസര്‍ കെ കോയോട്ടി, എം.പി.കരുണാകരന്‍, സുലൈഖ അബൂട്ടി, രവീന്ദ്രന്‍ പാറോല്‍, പ്രദീപ് കുമാര്‍, ഷീന മാവൂര്‍ എന്നിവര്‍ സംസാരിച്ചു. കെ പി അനിരുദ്ധന്‍ സ്വാഗതവും പി മുകുന്ദന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഡോ: ഡി.കെ.ബാബു പ്രിസിഡന്റ്  കെ.പി.അനിരുദ്ധന്‍ ജനറല്‍ സെക്രട്ടറി, കെ.പി.അന്‍വര്‍ സാദിക്ക് ട്രഷറര്‍, ഷീന മാവൂര്‍ വര്‍ക്കിങ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു

Next Story

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു

Latest from Local News

കേളപ്പജിയുടെ പേരിൽ ഉചിതമായ സ്മാരകം പണിയണം

കൊയിലാണ്ടി, കേരള ഗാന്ധി കെ. കേളപ്പജിയുടെ ജന്മഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകം ഇതുവരേയും ഉയർന്നുവന്നില്ല എന്നത് ഏറെ ഖേദകരമാണ്. മുചുകുന്നിൽ

അത്തോളി ചെട്ട്യേരി പത്മാലയം എം.കെ.കല്ല്യാണിക്കുട്ടിയമ്മ അന്തരിച്ചു

അത്തോളി :ചെട്ട്യേരി പത്മാലയം എം.കെ.കല്ല്യാണിക്കുട്ടിയമ്മ(84) അന്തരിച്ചു. ഭർത്താവ്: എൻ .പത്മനാഭൻ നായർ. മക്കൾ :ഷീല ,ശ്രീജ , ഷിജി , ബിജുലാൽ.

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും