സൂചി അണുവിമുക്തമാക്കാതെ പുനരുപയോഗിക്കുമ്പോഴും പലരും ഒരേ ഇങ്ക് ഡിപ്പോ തന്നെ ഉപയോഗിക്കുമ്പോഴും അതും കയ്യുറകൾ ഇല്ലാതെ ഉപയോഗിക്കുമ്പോഴും അണുബാധ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം. ഹെപ്പറ്റൈറ്റിസ് വൈറസുകൾ രക്തത്തിലുണ്ടാകുന്നതും ഇത് അഴുക്കുള്ള സൂചികളിലൂടെയും ടാറ്റൂ ഇങ്കിലൂടെയും ടാറ്റൂ ചെയ്യുന്ന ഉപകരണത്തിലൂടെയും പകരുന്നതാണ്. ടാറ്റൂ ചെയ്യുന്ന ഉപകരണം അണുവിമുക്തമാക്കിയിട്ടില്ലെങ്കിലും സീൽ ചെയ്ത പായ്ക്കറ്റിൽ നിന്ന് മാറ്റിയശേഷം വീണ്ടും ഉപയോഗിച്ചാലോ ഇങ്ക് പോട്ട് അഥവാ മഷിക്കുപ്പി പുനരുപയോഗിച്ചാലോ വൃത്തിഹീനമായ സ്ഥലത്ത് വച്ച് ടാറ്റൂ ചെയ്താലോ അണുബാധയ്ക്കുള്ള സാധ്യത മൂന്നു മുതൽ നാലു വരെ ഇരട്ടിയാകുന്നു. ഇൻഫെക്റ്റഡ് ആയ രക്തം ഏതാനും തുള്ളി ആണെങ്കിലും അവ രോഗം പരത്തും. പിയേഴ്സിങ്ങിന്റെ കാര്യത്തിലാകട്ടെ കരൾവീക്കം അഥവാ ഹെപ്പറ്റൈറ്റിസിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഹെപ്പറ്റൈറ്റിസ് പകരാനുള്ള സാധ്യതയും കൂടുതലാണ്. പിയേഴ്സിങ്ങിനുശേഷം ധരിക്കുന്ന ആഭരണം മുൻപ് മറ്റാരെങ്കിലും ഉപയോഗിച്ചതാണെങ്കിലും ഹെപ്പറ്റൈറ്റിസ് വ്യാപിക്കാം.
സർട്ടിഫൈഡ് സ്റ്റുഡിയോകളിൽ നിന്നു മാത്രം ടാറ്റൂ ചെയ്യുക. മതിയായി അണുവിമുക്തമാക്കിയതാണെന്നും വൃത്തിയുള്ള സാഹചര്യം ആണെന്നും ഉറപ്പു വരുത്തണം. കരളിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും പ്രതിരോധസംവിധാനം ശക്തമല്ലാത്തവരും ടാറ്റൂ ചെയ്യും മുൻപ് ഒരു ഹെപ്പറ്റോളജിസ്റ്റിനെ കൺസൾട്ട് ചെയ്യണം. ടാറ്റൂ ചെയ്യുമ്പോൾ വൃത്തിയായ പരിസരം ആണെന്നും ടാറ്റൂ ചെയ്യുന്ന ആർട്ടിസ്റ്റ് മുഴുവൻ സമയവും കയ്യുറ ധരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം.