തൃശ്ശൂരിൽ ഗർഭിണിയായ 23 വയസ്സുകാരിയുടെ ആത്മഹത്യ; ഭർത്താവ് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂരിൽ ഗർഭിണിയായ 23 വയസ്സുകാരി ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിനി ഫസീല ആണ് മരിച്ചത്. ഭർത്താവിന്റെയും ഭർത്താവിന്റെ ഉമ്മയുടെയും പീഡനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് സ്വന്തം ഉമ്മയ്ക്ക് വാട്സാപ്പിൽ സന്ദേശം അയച്ച ശേഷമാണ് ഫസീല ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഫസീലയുടെ ഭർത്താവ് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു.

താൻ രണ്ടാമത് ഗർഭിണിയാണെന്നും ഭർത്താവ് നൗഫൽ തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണ് എന്നും ഫസീല ഉമ്മയ്ക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു. “രണ്ടാമത് ഗർഭിണിയായതോടെ നൗഫൽ അടിവയറ്റിൽ ചവിട്ടുകയാണ്. എന്റെ കൈ അവർ ഒടിച്ചു. നൗഫലിന്റെ ഉമ്മയും എന്നെ പീഡിപ്പിക്കുകയും തെറി വിളിക്കുകയും ചെയ്യുകയാണ്. ഞാൻ മരിക്കുകയാണ്, ഇല്ലെങ്കിൽ അവർ തന്നെ എന്നെ കൊല്ലും. എന്റെ ശരീരം പോസ്റ്റ്മോർട്ടം ചെയ്യരുത്. എന്റെ അപേക്ഷയാണ്”, എന്നായിരുന്നു ഫസീല ഉമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നത്.
23 വയസ്സ് മാത്രം പ്രായമുള്ള ഫസീലക്ക് നിലവിൽ 9 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. അടുത്തിടെയാണ് രണ്ടാമതും ഗർഭിണിയാണെന്ന് അറിഞ്ഞത്. രണ്ടാമത് ഗർഭിണിയായതിന് പിന്നാലെ ഭർത്താവിൽ നിന്നും ക്രൂരമായ ഉപദ്രവം നേരിടേണ്ടി വന്നു എന്നാണ് വീട്ടുകാർ പരാതിപ്പെടുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ചൂരൽമല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓർമയിൽ അധ്യാപകർ പുഷ്പാഞ്ജലി നടത്തി

Next Story

റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു

Latest from Main News

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. ഏറെനാളായി

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായി റഷീദ് മുതുകാട്

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.