യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ലോകപ്രകൃതി സംരക്ഷണ ദിനാചരണത്തിൽ ഏർപ്പെടുത്തിയ ഒന്നാമത് പ്രകൃതി സൗഹാർദ പുരസ്‌കാരം മുതിർന്ന കർഷകനായ തങ്കപ്പൻ പണിക്കാശേരി ഏറ്റുവാങ്ങി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷാജു കാരക്കട പുരസ്‌കാരം കൈമാറി. വർഷം മുഴുവൻ മണ്ണിനെ പരിപാലിക്കുകയും, പ്രപഞ്ചത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഉറവിടവുമായ കർഷകനാണ് യഥാർഥ പ്രകൃതി സംരക്ഷകനെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് യൂത്ത് കോൺഗ്രസ് അവാർഡ് പ്രഖ്യാപനം നടത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, സണ്ണി പാര ഡൈസ്, വി.ജെ.സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു തണ്ടോറ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, സന്ദീപ് കളപ്പുരയ്ക്കൽ, ജ്യോതിഷ് രാരപ്പൻകണ്ടി, അജ്മൽ ചാലിടം, ലിബിൻ പാവത്തികുന്നേൽ, ഷാരോൺ പൂവത്തുംചോല എന്നിവർ സംസാരിച്ചു.
Latest from Local News
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്ലാന്റിംഗ് സെന്റര്) നിര്മ്മിക്കാന് ഹാര്ബര് എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു
കോമ്പാറ്റ് സൗത്ത് ഏഷ്യൻ ഗുസ്തി മത്സരത്തിൽ മെഡൽ നേടി താരങ്ങളായി അച്ഛനും മകനും. എരമംഗലം കോറോത്ത് താമസിക്കും പൂളയിൽ (നന്മണ്ട) അബിനേഷും,







