ഒമ്പതു വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, പതിനേഴാംയിരം രൂപ പിഴയും.

ഒമ്പതു വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, പതിനേഴാംയിരം രൂപ പിഴയും. പുതുപ്പാടി, എലോക്കര,‌ കുന്നുമ്മൽ വീട്ടിൽ മുസ്തഫ (52)ക്ക്  ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2018 ൽ ആണ് കേസ് ആസ്പദമായ സംഭവം. കുട്ടിയെ പ്രതിയുടെ വീട്ടിലേക്കു മറ്റാരും ഇല്ലാത്ത സമയത്തു കൂട്ടികൊണ്ട് പോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട്‌ സ്കൂളിലെ പോക്സോ നിയമത്തെ സംബന്ധിച്ചു ക്ലാസ്സ്‌ കേട്ടതിനു ശേഷം കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും പോലീസിൽ അറിയിക്കുകയും ആയിരുന്നു, പ്രതി സമാനസ്വഭാവമുള്ള രണ്ടു കേസിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സമാന സ്വഭാവം ഉള്ള രണ്ടു കേസുകളിൽ വിചാരണ നേരിടുന്നുണ്ട് പ്രതി ഇപ്പോൾ.

താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ റസാഖ് വി ക്കെ ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published.