- ശ്രീരാമൻ രാവണനെ വധിച്ചതിന്റെ സ്മരണയ്ക്കായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവത്തിൽ കുംഭകർണ്ണൻ, മേഘനാദൻ, രാവണൻ തുടങ്ങിയവരുടെ കൂറ്റൻ പ്രതിമകൾ തീ വെച്ച് നശിപ്പിച്ച് തിന്മകൾക്കുമേൽ നന്മ നേടിയ വിജയ സ്മരണ പുതുക്കുന്നു. ഏതാണ് ഈ ഉത്സവം?
ദസറ (വിജയദശമി )
- ശൂർപ്പണഖയുടെ ആഗമനം മുതൽ സീതയുടെ അഗ്നിപരീക്ഷ വരെയുള്ള കഥകൾ ഏഴ് അങ്കങ്ങളിലായി വർണ്ണിക്കുന്ന ആശ്ചര്യചൂഡാമണി
എന്ന കൃതിയുടെ രചയിതാവ് ആര്?
ശക്തിഭദ്രൻ
- ആധുനിക രാമ കഥാസാഹിത്യത്തിൽ പെടുന്ന ഭുശുണ്ഡീ രാമായണം എന്ന കൃതിയുടെ രചയിതാവ് ആര്?
ഭുശുണ്ഡി
- രാവണ വിഗ്രഹത്തിന് ശേഷം അയോധ്യയിൽ തിരിച്ചെത്തിയ ശ്രീരാമ – ലക്ഷ്മണാദികളോടുള്ള ബഹുമാനാർത്ഥം ഉത്തരേന്ത്യയിൽ ആഘോഷിക്കുന്ന ഉത്സവമേത്?
ദീപാവലി
- രാമായണം അയോധ്യാകാണ്ഡത്തെ അവലംബമാക്കി കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച ശീതങ്കൻ തുള്ളൽ കൃതി ഏത്?
ഭരത ശപഥം
- രാമകഥാപരമായ “ഔഷധാപഹരണം” എന്ന ആട്ടക്കഥ രചിച്ച മഹാകവി ആര്?
വള്ളത്തോൾ നാരായണമേനോൻ
- അഹല്യ മോക്ഷം, സീതാസ്വയംവരം , കുംഭകർണ്ണവധം എന്നീ തുള്ളൽ പാട്ടുകൾ രചിച്ചതാര് ?
കുഞ്ചൻ നമ്പ്യാർ
- ദേവേന്ദ്രന്റെ തേരാളി ആരായിരുന്നു ?
മാതലി
- ശരഭംഗ മഹർഷിയുടെ ആശ്രമം എവിടെയായിരുന്നു ?
കുമുദവനത്തിൽ
- ഭരതന്റെ ജന്മനക്ഷത്രം ഏത്?
പൂയം നക്ഷത്രം
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ