നമ്മുടെ കീഴരിയൂർ വയോജന ക്ലബിന്റെ മാസാന്ത പരിപാടി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

നമ്മുടെ കീഴരിയൂർ വയോജന ക്ലബിന്റെ മാസാന്ത പരിപാടി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇളം തലമുറ ലഹരിയിൽ പെടാതിരിക്കാൻ സ്കൂൾ തലത്തിൽ പാഠ്യവിഷയങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ചേർക്കണമെന്നും മദ്യത്തിൽ നിന്ന് നാട് രക്ഷപ്പെടണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ മദ്യനിരോധന അധികാരം പുനഃസ്ഥാപിക്കണമെന്നും മദ്യനിരോധന സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ആവശ്യപ്പെട്ടു. നമ്മുടെ കീഴരിയൂർ വയോജന ക്ലബിന്റെ മാസാന്ത പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡന്റ് കെ.എം വേലായുധൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം. സുരേഷ് മാസ്റ്റർ, ഇ: പത്മിനി ടീച്ചർ, ചുക്കോത്ത് ബാലൻ നായർ, കരുണാകരൻ നായർ, എം.കെ രജിത്ത് ലാൽ മാസ്റ്റർ, ടി. പ്രസാദ് എന്നിവർ സംസാരിച്ചു. നെല്ലാടി ശിവാനന്ദൻ, ചന്ദ്രൻ കണ്ണോത്ത്, കെ.എം നാരായണൻ, തോട്ടത്തിൽ പോക്കർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.