അന്താരാഷ്ട്ര കടുവാദിനത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം, ഉത്തരമേഖല ഫോറസ്ട്രി ഡിവിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആന്റ് ഹെൽത്തിന്റെ സഹകരണത്തോടെയാണ് ഫ്ലാഷ് മോബ് നടത്തിയത്. ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ ഉത്തരമേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം കൺസർവേറ്റർ ആർ കീർത്തി കടുവാദിന സന്ദേശം നൽകി.
സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ അസിസ്റ്റന്റ് കൺസർവേറ്റർ എ പി ഇംതിയാസ്, അസിസ്റ്റന്റ് ഫോറസ്റ്റ് ക്ൺസർവേറ്റർ കെ നീതു, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർമാരായ കെ എൻ ദിവ്യ, പി സൂരജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ കെ ബൈജു, പി ജലിസ്, എൻ ബിജേഷ്, എൻ കെ ഇബ്രായി, ബി അഖിലേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നിവർ പങ്കെടുത്തു.