ഹർഷിനക്ക് നീതി ലഭ്യമാക്കാൻ ഹൈക്കോടതി സ്വമേധയാ ഇടപെടണം: മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയ്ക്ക് ഇരയായ ഹർഷിനയുടെ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ട് നീതി ലഭ്യമാക്കണമെന്ന് കെപിസിസി മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. വൈകുന്ന നീതി അനീതിയാണ്, ഹർഷിനക്ക് നീതി ലഭ്യമാക്കുക എന്ന മുദ്രാവാക്യത്തോടെ സമര സമിതി നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുത്ത സർക്കാർ നീതി നിഷേധിക്കുമ്പോൾ കോടതികൾ മാത്രമാണ് പാവങ്ങൾക്ക് അഭയസ്ഥാനമാകുന്നത്. 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നു ഔദാര്യം പോലെ പറഞ്ഞ് ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്‌ഥതയ്ക്ക് ഇരയായ യുവതിയെ സർക്കാർ കയ്യൊഴിയുകയാണ്.

തുടർച്ചയായ നീതി നിഷേധമാണ് ഹർഷിന അനുഭവിക്കുന്നതെന്നും അവരുടെ വേദനയും കണ്ണീരും കാണാൻ കഴിയാത്ത സർക്കാർ പരാജയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇനിയെങ്കിലും ഹർഷിനയെന്ന സഹോദരിയോടു പിണറായി സർക്കാർ നീതി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിൽ നടത്തിയ പ്രസവശസ്ത്രക്രിയയ്ക്കിടെയാണു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ആറ് വർഷത്തോളം കത്രികയുമായി വേദന തിന്നു ജീവിച്ച ഹർഷിനക്ക് അർഹമായ നഷ്ട്‌ടപിരഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണു സമര സമിതി പ്രക്ഷോഭ രംഗത്ത് തുടരുന്നത്. മുൻപ് സമരപ്പന്തലിൽ എത്തി നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെങ്കിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് കോഴിക്കോട് ജില്ലയിൽ പങ്കെടുക്കുന്ന പരിപാടികൾക്കു സമീപവും നിയമസഭയ്ക്കും സെക്രട്ടേറിയറ്റിനും മുൻപിലും പ്രക്ഷോഭങ്ങളുമായി സമരസമിതി മുന്നോട്ടു പോകുമെന്ന് സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അറിയിച്ചു.

സത്യഗ്രഹ സമരത്തിൽ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കെപിസിസി ജന. സെക്രട്ടറി അഡ്വ.പി.എം. നിയാസ്, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, കെ.എസ്.യു മുൻ സംസ്‌ഥാന പ്രസിഡൻ്റ് കെ.എം.അഭിജിത്ത്, വുമൺ ജസ്‌റ്റിസ് സംസ്‌ഥാന ജന. സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, കെപിസിസി മെംബർ കെ. രാമചന്ദ്രൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഫൗസിയ അസീസ്, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സുബൈദ കക്കോടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ധനീഷ് ലാൽ, വി.പി.ദുൽഖിഫിൽ ഐഎൻടിയുസി സംസ്‌ഥാന വൈസ് പ്രസിഡൻ്റ് അഡ്വ രാജൻ, ഡിസിസി ജന.സെക്രട്ടറി ഷാജിർ അറഫാത്ത്, ഐടിയു ജില്ലാ പ്രസിഡന്റ് എം.എ.ഖയ്യും, സിഎംപി ജില്ലാ സെക്രട്ടറി അഷ്റഫ് കായക്കൽ, വുമൻ ഇന്ത്യ ജില്ലാ പ്രസിഡൻ്റ് റംഷീന, മിർഷാൻ മുണ്ടുമുഴി, മുജീബ് പുറായിൽ, ഇ.പി.അൻവർ സാദത്ത്, എം.ടി .സേതുമാധവൻ, അബ്‌ദുൽ ലത്തീഫ് മണക്കടവ്, മാത്യു ദേവഗിരി,സുബൈർ നെല്ലൂളി, വിൽസൻ പണ്ടാരവളപ്പിൽ, മണിയൂർ മുസ്‌തഫ, അൻഷാദ് മണക്കടവ്, കെ.ഇ.സാബിറ, അഷ്റഫ് ചേലാട്, ശ്രീകല, ജുമൈല നന്മണ്ട, തൗഹീദ അൻവർ, ഹബീബ് ചെറുപ്പ, കെ.ഇ.ഷബീർ എന്നിവർ പ്രസംഗിച്ചു. സമര സമിതി കൺവീനർ മുസ്‌തഫ പാലാഴി സ്വാഗതവും പി.കെ.സുഭാഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

രാമായണ പ്രശ്നോത്തരി ഭാഗം – 14

Next Story

വായടപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല: അരിക്കുളം മണ്ഡലം കർഷക കോൺഗ്രസ്

Latest from Main News

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണപ്രക്രിയക്ക് തുടക്കം; കമ്മിഷനിംഗ് ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടിയിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ

രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും