പതിനാറ് മാസത്തോളം കുടിശികയായ നിർമ്മാണ തൊഴിലാളി പെൻഷൻ സർക്കാർ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ഐ.എൻ.ടി.യുസി അരി ക്കുളം മണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. സർക്കാർ ഈ കാര്യത്തിൽ വലിയ ഒളിച്ചുകളിയാണ് നടത്തുന്നത്. ഇടക്ക് ഇടക്ക് ഒരോ മാസത്തെ പെൻഷൻ നൽകി തൊഴിലാളികളെ കബളിപ്പിക്കുകയാണ്. പുതിയ പെൻഷൻ അപേക്ഷ നൽകിയവർക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും പെൻഷൻ നൽകുന്നില്ല. അഞ്ച് വർഷം മുമ്പ് പെൻഷൻ അപേക്ഷ നൽകിയ ആൾക്ക് ആകെ 5 മാസത്തെ പെൻഷൻ നൽകിയ സംഭവും പോലും ഉണ്ട്. ക്ഷേമനിധി ബോർഡുകൾ പലതും കുത്തഴിഞ്ഞ നിലയിലാണ് ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് യൂസഫ് കുറ്റിക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു. ഐ.എൻ.യു.സി അരിക്കുളം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അദ്ധ്യക്ഷ്യം വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി മുഖ്യപ്രഭാഷണം നടത്തി. ശ്രീധരൻ കണ്ണമ്പത്ത്, ഒ.കെ ചന്ദ്രൻ, അനിൽകുമാർ അരിക്കുളം, രാമചന്ദ്രൻ ചിത്തിര എന്നിവർ സംസാരിച്ചു. കെ.പി രാജീവൻ സ്വാഗതവും ശബരീഷ് ഊരള്ളൂർ നന്ദിയും പറഞ്ഞു.
Latest from Local News
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.
ചേമഞ്ചേരി : പൂക്കാട് പുളിയത്താവിൽ ദേവകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ യു പി കൃഷ്ണൻ നായർ .മക്കൾ: മുരളീധരൻ
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ
കോഴിക്കോട് : പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ഡോ. കെ.എസ്. മോഹൻ കോഴിക്കോട്ട് അന്തരിച്ചു. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശിയായ ഡോ. മോഹൻ, ദീർഘകാലം