അകാലത്തിൽ വിടപറഞ്ഞ അശോകൻ പള്ളിയാക്കൂലിൻ്റെ അനുശോചനയോഗം നടത്തി. സൂര്യകിരൺ ക്രിയേഷൻസിന്റെ വൈസ് പ്രസിഡണ്ടും കേരളകൗമുദിയുടെ മാധ്യമ മാർക്കറ്റിംഗ് എക്സിക്യൂട്ടീവുമായ അശോകൻ പള്ളിയാക്കൂൽ അദ്ധ്യാപകനായും മാർക്കറ്റിങ്ങ് രംഗത്തും പത്രമാധ്യമരംഗത്തും സാമൂഹ്യ സംസ്കാരിക രംഗങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായി പ്രവർത്തനം ആരംഭിച്ച ഓൺലൈൻ പത്രമായ കലിക്കറ്റ് ഓൺലൈനിൻ്റെ അമരക്കാരനുമായി പ്രവർത്തിച്ച ഇദ്ദേഹം പ്രസ്സ് എന്ന സംഘടന ഉൾപ്പെടെ നിരവധി മനുഷ്യാവകാശ പരിസ്ഥിതി രംഗങ്ങളിലും സജീവമായിരുന്നു.
കേരള കൗമുദിയുടെ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് ആയി പ്രവർത്തിച്ച് കൊണ്ടിരിക്കെ അകാലത്തിൽ പിരിഞ്ഞ അശോകൻ പള്ളിയാക്കൂലിൻ്റെ അനുശോചനം ചേളന്നൂർ ശ്രീ നാരായണ ഗുരു ദേവ മന്ദിരത്തിൽ വാർഡ് മെമ്പർ വി.എം ഷാനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജീന അജയ് അദ്ധ്യക്ഷയായി. സൂര്യകിരൺ ജനറൽ സെക്രട്ടറി സുബീഷ് ഇല്ലത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. ചടങ്ങിൽ വിജയൻ ചേളന്നൂർ, ഇല്ലത്ത് മുരളീധരൻ ഡോ. കരുണൻ കണ്ണമ്പൊയിൽ, എന്നിവർ സംസാരിച്ചു. കേരള കൗമുദി ഏജൻ്റ് ചീകപ്പറ്റ മുരളീധരൻ സ്വാഗതവും പി. ശോഭീന്ദ്രൻ നന്ദിയും പറഞ്ഞു.