ചേളന്നൂർ : ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ തെക്കയിൽ മീത്തൽ, കോയാലിപറമ്പത്ത് എന്നീ പട്ടിക വർഗ ഉന്നതിയിൽ പട്ടിക വർഗ്ഗ വികസന വകുപ്പ് രൂപീകരിച്ച സുവർണ ജൂബിലി ആഘോഷമായ ഊര് ഉത്സവം ആഘോഷിച്ചു. ഉന്നതി ഗോത്ര മൂപ്പൻ ശ്രീ കോരൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർ പേഴ്സൺ പി.കെ കവിത, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ സിന്ധു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് എസ്.സി പ്രേമോട്ടർ രജിഷ ചിക്കിലോട് എന്നിവർ അറിയിച്ചു സംസാരിച്ചു. തുടർന്ന് കാക്കൂർ പോലീസ് സി ഐ സജു എബ്രഹാം, സി. ഐ ശ്രീ സുരേഷ് കുമാർ എന്നവരുടെ ലഹരി വിരുദ്ധ ക്ലാസ് നടത്തി. തുടർന്ന് ഉന്നതി നിവാസികളുടെ കലാ പരിപാടികളും അരങ്ങേറി.
