നാദാപുരം :വിലങ്ങാട് ഉരുൾ പൊട്ടൽ നടന്നിട്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ സ്പെഷ്യൽ പാക്കേജ് ഉൾപ്പടെ സർക്കാർ പ്രഖ്യാപനങ്ങൾ പാഴ് വാക്കായി മാറിയ സാഹചര്യത്തിൽ ഒരു വർഷം പൂർത്തിയാകുന്ന ജൂലൈ 29 ന് വൈകിട്ട് 3.30 ന് കെ. പി. സി. സി പ്രസിഡന്റ് സണ്ണി ജോസഫ് എം. എൽ. എ വിലങ്ങാട് ഉരുൾ പൊട്ടൽ ബാധിത പ്രദേശം സന്ദർശിക്കുന്നു ഷാഫി പറമ്പിൽ എം. പിയും കത്തോലിക്ക സഭയും പ്രഖ്യാപിച്ച വീടുകളുടെ പ്രവർത്തി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കെ. പി. സി. സി പ്രസിഡന്റിന്റെ സന്ദർശനം.
വിലങ്ങാടിന് സ്പെഷ്യൽ പാക്കേജ് ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ നടന്നെങ്കിലും ഗവ:തലത്തിൽ ഒന്നും നടക്കാത്തത്തിൽ പ്രദേശത്തുകാർ വലിയ പ്രതിഷേധത്തിലാണ്.