തിരുവോണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു

ഇത്തവണത്തെ തിരുവോണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. കേരളത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതാണ് തിരുവോണം ബംബറെന്ന് മന്ത്രി പറഞ്ഞു. മികച്ച സമ്മാന ഘടനയാണ് ഇതിനുള്ളത്. ഒരു ലക്ഷം പേരാണ് ലോട്ടറിയിലൂടെ ജീവിക്കുന്നത്.

ഈ വര്‍ഷത്തെ തിരുവോണം ബംബര്‍ വിജയിക്കട്ടെയെന്നും ലോട്ടറി എടുക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സമ്മർ ബംബർ നറുക്കെടുത്തത്.

തിരുവോണം ബംബറിൻ്റെ സമ്മാനഘടന കഴിഞ്ഞവര്‍ഷത്തേത് തന്നെയാണ്. ഒന്നാം സമ്മാനം 25 കോടി രൂപയായിരിക്കുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 10 പേര്‍ക്ക് ആണ്. സെപ്റ്റംബര്‍ 27ന് ഓണം ബംബര്‍ നറുക്കെടുപ്പ് നടക്കും.

Leave a Reply

Your email address will not be published.

Previous Story

കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ സമൂഹ രാമായണ പാരായണം ഉദ്ഘാടനം ചെയ്തു

Next Story

ഡോക്ടർ എ പി ജെ അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരം രോഷ്നി വിനോദിന്

Latest from Main News

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായി റഷീദ് മുതുകാട്

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.

പിഎം ശ്രീയിൽ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍